കൊല്ലം: വേനൽ കനത്തതോടെ പുല്ലിനും കുറ്റിക്കാടുകൾക്കും തീപിടിക്കുന്നത് പതിവായി. നഗരത്തിൽ ഞായറാഴ്ച പകൽ രണ്ടിടത്ത് തീപിടിത്തമുണ്ടായി. കൊല്ലം പോർട്ടിലും പി.എസ്.സി ഒാഫിസിന് സമീപത്തുമുണ്ടായ തീപിടിത്തം ഫയർഫോഴ്്സ് എത്തി നിയന്ത്രണവിധേയമാക്കി. പോർട്ടിലെ പ്രധാന കവാടത്തിനു സമീപം ഉച്ചക്ക് 12ഒാടെയാണ് കുറ്റിക്കാടിന് തീപിടിച്ചത്. തൊട്ടടുത്ത് മത്സ്യബന്ധന യാനങ്ങളും മറ്റുമുള്ളതിനാൽ തീ കണ്ടയുടൻ മത്സ്യത്തൊഴിലാളികൾ പള്ളിത്തോട്ടം പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. തുടർന്ന്, ചാമക്കട നിന്നുമെത്തിയ ഫയർഫോഴ്സ് തീകെടുത്തുകയായിരുന്നു. അസിസ്റ്റൻറ് സ്റ്റേഷൻ ഒാഫിസർ സാബുലാൽ, ലീഡിങ് ഫയർമാൻ വിക്ടറി ദേവ്, ഫയർമാൻമാരായ രഞ്ജിത്, അരുൺ, സാനിഷ്, ശ്രീരാജ്, ബിജിൽ, നാസറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തീയണച്ചത്. പി.എസ്.സി ഒാഫിസിനു സമീപം ചവർകൂനക്ക് തീപിടിച്ചത് കടപ്പാക്കട നിന്ന് രണ്ട് യൂനിറ്റ് ഫയർഫോഴ്സ് വാഹനങ്ങളെത്തി കെടുത്തി. അസിസ്റ്റൻറ് സ്റ്റേഷൻ ഒാഫിസർ ഗിരീഷ്കുമാർ, ലീഡിങ് ഫയർമാൻ മുരളീധരൻപിള്ള, ഫയർമാൻമാരായ ദീപക്, വിപിൻ, നിതിൻകുമാർ, മഹേഷ്, പ്രശാന്ത് എന്നിവരാണ് ഫയർഫോഴ്സ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.