കൊല്ലം: ജനതാദൾ -യുവിെൻറ നേതൃത്വത്തിൽ സംസ്ഥാനത്ത് വനിതാ കോഫി സംഘങ്ങൾ ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ജനറൽ ഗോപി കൊച്ചുരാമൻ അറിയിച്ചു. ജനതാദൾ -യു ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ചെമ്പകശ്ശേരി ചന്ദ്രബാബു അധ്യക്ഷതവഹിച്ചു. വിനോദ് ബാഹുലേയൻ, ശ്യാംജികൃഷ്ണ, ജാൻസ് നാഥ്, ജേക്കബ് വെളുത്താൻ, ശശികല എസ്. ആശ്രാമം, വെള്ളിമൺ പ്രേമചന്ദ്രകുമാർ എന്നിവർ സംസാരിച്ചു. അഡ്ഹോക്ക് ജില്ല കമ്മിറ്റി ഭാരവാഹികളായി ചെമ്പകശ്ശേരി ചന്ദ്രബാബു (പ്രസി.), വിനോദ് ബാഹുലേയൻ (ജന.സെക്ര.), മയ്യനാട് ജാൻസ് നാഥ് (വൈ. പ്രസി.), ശ്യാം ജി.കൃഷ്ണ, നിഥിൻ സോമൻ (സെക്ര.), ശശികല എസ്. ആശ്രാമം (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. ജാതി സർട്ടിഫിക്കറ്റുകൾ ജാഗ്രതയോടെ നൽകണം കൊല്ലം: ജാതി സർട്ടിഫിക്കറ്റുകൾ അധികൃതർ ജാഗ്രതയോടെ വിതരണം ചെയ്യണമെന്ന് കെ.പി.എം.എസ് കൊല്ലം യൂനിയൻ ആവശ്യപ്പെട്ടു. വൈസ് പ്രസിഡൻറ് സി.ടി. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശർമാജി, എൻ. വിജയകുമാർ, വിനോദ് ബാബു, ബൈജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.