തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് രൂപപ്പെടുന്ന ന്യൂനമർദം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിെൻറ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടി ശക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗം തീരുമാനിച്ചു. ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നില്ലെന്ന് ഉറപ്പുവരുത്തും. ശനിയാഴ്ച രാത്രി മുന്നറിയിപ്പ് ഉണ്ടായപ്പോള്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ ഫലപ്രദമാണെന്ന് യോഗം വിലയിരുത്തി. ജില്ല കലക്ടര്‍മാര്‍, റവന്യൂ- ഫിഷറീസ് വകുപ്പുകള്‍, തീരദേശ പൊലീസ് എന്നിവര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചു. മത്സ്യത്തൊഴിലാളി മേഖലയില്‍ സന്ദേശമെത്തിക്കാന്‍ വിവിധ സംഘടനകള്‍, മതപുരോഹിതര്‍, മത്സ്യത്തൊഴിലാളി സംഘടനകള്‍ എന്നിവരുടെ സേവനം കൂടി ഉപയോഗിച്ചു. പരമാവധി ആളുകളെ കടലില്‍ പോകുന്നതില്‍നിന്ന് തടയാനായെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിെൻറ സന്ദേശങ്ങള്‍ അതത് സമയങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് എത്തിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് യോഗം നിർദേശം നല്‍കി. കടലില്‍ മീന്‍പിടിക്കാന്‍ പോയ തൊഴിലാളികള്‍ക്ക് കൃത്യമായി മുന്നറിയിപ്പ് സന്ദേശങ്ങള്‍ എത്തിക്കണമെന്നും നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.