വ്യാപാരിയെ മർദിച്ച്​ പണം കവർന്ന കേസിലെ പ്രതി അറസ്​റ്റിൽ

തിരുവനന്തപുരം: ചാല മരക്കട റോഡിലെ വ്യാപാരിയെ ആക്രമിച്ച് കടയിൽ കയറി 4000 രൂപ കവർച്ച നടത്തിയ കേസിലെ പ്രതിയെ ഫോർട്ട് പൊലീസ് അറസ്റ്റ്ചെയ്തു. കടകംപള്ളി വില്ലേജിൽ ചാക്ക വാർഡിൽ ചാക്ക െഎ.ടി.െഎക്ക് സമീപം ൈമത്രി ഗാർഡൻസിൽ രാജേഷ് (35) ആണ് പിടിയിലായത്. മരക്കട റോഡിലെ എം.കെ. ഏജൻസി ഹാർഡ് വെയർ ഉടമക്കാണ് മർദനത്തിൽ പരിക്കേറ്റത്. നിരവധി കേസുകളിൽ പ്രതിയാണിയാൾ. ചാല മരക്കടയിലെ വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം അപഹരിക്കുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. പണം കവർച്ച ചെയ്തശേഷം കടന്നുകളഞ്ഞ ഇയാളെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫോർട്ട് അസിസ്റ്റൻറ് കമീഷണറുടെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർ അജിചന്ദ്രൻ നായർ, പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ഷാജിമോൻ, സബ് ഇൻസ്പെക്ടർമാരായ രാകേഷ് കുമാർ, ഹരിലാൽ, സീനിയർ സിവിൽ പൊലീസ് ഒാഫിസർ ബിജുമോൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.