വിദ്യാഭ്യാസ വായ്​പ: ബാങ്കി​െൻറ തട്ടിപ്പിനെതിരെ സമരം നടത്തും

കൊല്ലം: വിദ്യാഭ്യാസ വായ്പയുടെ പേരിൽ നിർധന വിദ്യാർഥകളെ കബളിപ്പിച്ച സിൻഡിക്കേറ്റ് ബാങ്ക് ഇളമ്പള്ളൂർ ശാഖക്കെതിരെ സമരം നടത്തുമെന്ന് കുണ്ടറ പൗരവേദി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബാങ്കി​െൻറ വിദ്യാഭ്യാസ വായ്പ പ്രലോഭനത്തിൽപ്പെട്ട് നിരവധി വിദ്യാർഥികളാണ് ചതിക്കപ്പെട്ടത്. 2009ന് ശേഷം 10 ലക്ഷംവരെ വിദ്യാഭ്യാസ വായ്പടെയുത്ത വാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ കുറവുള്ളവരുമായ വിദ്യാർഥികളുടെ വായ്പത്തുകയുടെ പലിശ പൂർണമായും കേന്ദ്ര സബ്സിഡി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ബാങ്കി​െൻറ ജപ്തി നോട്ടീസ് ലഭിച്ചപ്പോഴാണ് സബ്സിഡി ലഭിച്ചില്ലെന്ന വിവരം വായ്പയെടുത്തവർ അറിയുന്നത്. ബാങ്കിന് ഇൗട് നൽകിയ വീടും പറമ്പും നഷ്ടപ്പെടുന്ന അവസ്ഥവന്നതോടെ വിദ്യാർഥികളും രക്ഷാകർത്താക്കളും ആശങ്കയിലാണ്. നേരത്തേയുണ്ടായിരുന്ന ഉദ്യോഗസ്ഥർ ആവശ്യമായ നടപടി സ്വീകരിക്കാത്തതിനാലാണ് സബ്സിഡി ലഭിക്കാതിരുന്നതെന്നാണ് ഇപ്പോൾ ബാങ്ക് അധികൃതരുടെ വിശദീകരണം. ബാങ്കി​െൻറ അനാസ്ഥക്കും കബളിപ്പിക്കലിനുമെതിരെ ഇൗമാസം 15ന് രാവിലെ 10ന് പൗരവേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ യോഗവും ധർണയും നടത്തും. വാർത്തസമ്മേളനത്തിൽ പൗരവേദി പ്രസിഡൻറ് ഡോ. വെള്ളിമൺ നെൽസൺ, സെക്രട്ടറി കെ.വി. മാത്യു, വൈസ്പ്രസിഡൻറുമാരായ ഇ. ശശിധരൻപിള്ള, ഡോ.എസ്. ശിവദാസൻപിള്ള, എം. മണി, ടി.എ. അൽഫോൺസ് എന്നിവർ പെങ്കടുത്തു. യുവാവി​െൻറ കൊലപാതകം: അന്വേഷണം കാര്യക്ഷമമല്ലെന്ന് കൊല്ലം: താന്നി സ്വർഗപുരം ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഗുണ്ടാസംഘം യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി. പ്രതികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുെത്തങ്കിലും സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ പിടികൂടാൻ ശ്രമിക്കുന്നില്ലെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഫെബ്രുവരി 20ന് രാത്രിയാണ് ജാസ്മിൻ(26) െകാല്ലപ്പെട്ടത്. വാടക കൊലയാളികളെ ഉപയോഗിച്ച് പ്രേത്യക കാരണങ്ങളൊന്നുമില്ലാതെ കൊല നടത്തുകയായിരുന്നു. പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കുന്നതടക്കമുള്ള ലക്ഷ്യങ്ങൾ കൊലപാതകത്തിന് പിന്നിലുണ്ടോയെന്ന് സംശയമുണ്ട്. സംശയമുള്ളവരെ ചോദ്യം ചെയ്യാനും ഇതിനകം കസ്റ്റഡിയിലെടുത്ത ശീമാട്ടി സജീവ് എന്നയാളിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും ഇരവിപുരം പൊലീസ് തയാറാവുന്നില്ല. ഇതുസംബന്ധിച്ച് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കേസേന്വഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ആക്ഷൻ കൗൺസിൽ കൺവീനർ മനു അഗസ്റ്റിൻ, മേരിദാസൻ, ജെറോം, ജോയി വിജയൻ, വിപിൻ േജാസ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.