ത്രിപുരയിലെ തോൽവിക്ക് കാരണം സി.പി.എമ്മിലെ തമ്മിലടി -ജി. ദേവരാജൻ കൊല്ലം: രാജ്യത്ത് വളരുന്ന ഫാഷിസത്തിെൻറ വർഗസ്വഭാവം വിലയിരുത്തുന്നതിലും അതിനെതിരായ സമരം ശക്തിപ്പെടുത്തുന്നതിനെ സംബന്ധിച്ചും സി.പി.എമ്മിലുണ്ടാകുന്ന തമ്മിലടിയാണ് ത്രിപുരയിലെ തോൽവിക്ക് പ്രധാനകാരണമെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ. ഫോർവേഡ് ബ്ലോക്കിെൻറ വനിതാസംഘടനയായ പുരോഗമന മഹിളാസമിതി ദേശീയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരോഗമന മഹിളാസമിതി ദേശീയ കൺവീനർ പൂർണിമാ ബിശ്വാസ് പ്രവർത്തന റിപ്പോർട്ടും ഫാത്തിമാ ഖാത്തുൺ കരട് രാഷ്ട്രീയ പ്രമേയങ്ങളും അവതരിപ്പിച്ചു. പഞ്ചവർണം, രാക്കമ്മാൾ, രാധ, പാർവതി, മാരി ഗൗഡ, ശാരദ, ഉൗർമിള ഗുപ്ത, ബിഷ്ണു പ്രിയാമിശ്ര, ജ്യോതി സിങ് രാജ്പുത്, ശ്രീജാഹരി, ഡോ. രാജി കമലമ്മ, വന്ദന എസ്. നായർ, ആരിഫാ മുഹമ്മദ്, സ്വാതി സുഭാഷ്, മഞ്ജുള, സൈനബ, വീണാ ഗുപ്ത, അപർണ ബിശ്വാസ്, കൃഷ്ണ ബസു, ബർണാഘോഷ്, മാധബിദാസ്, ഭവാനി ഭട്ടാചാര്യ, മാധുരി സാഹ, ചന്ദ്രിമാ മധു, പരംജിത് കൗർ, ഖുശ്ബുഫായി എന്നിവർ ചർച്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.