സംസ്ഥാന ചലച്ചിത്ര അവാർഡ്; കൊല്ലം ആതിഥേയത്വം വഹിക്കും ^മേയർ

സംസ്ഥാന ചലച്ചിത്ര അവാർഡ്; കൊല്ലം ആതിഥേയത്വം വഹിക്കും -മേയർ കാവനാട്: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണത്തിന് മേയിൽ കൊല്ലം ആതിഥേയത്വം വഹിക്കുമെന്ന് മേയർ വി. രാജേന്ദ്രബാബു. കൊല്ലം സജി പരവൂർ ഫൗണ്ടേഷൻ സംഘടിപ്പിച്ച 'സജി പരവൂർ സ്മൃതി 2018' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സജിയുടെ സിനിമ മോഹങ്ങൾ സഫലീകരിക്കാൻ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും കഴിയട്ടെയെന്ന് മേയർ പറഞ്ഞു. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം എം. മുകേഷ് എം.എൽ.എ രാമലീലയുടെ സംവിധായകർ അരുൺ ഗോപിക്ക് സമ്മാനിച്ചു. യൂത്ത് ഐക്കണുള്ള പുരസ്കാരം നടൻ ഹരിശ്രീ അശോകനിൽനിന്ന് കവിയിത്രിയും ഗാനരചയിതാവുമായ എം.ആർ. ജയഗീത ഏറ്റുവാങ്ങി. ഫൗണ്ടേഷൻ ചെയർമാൻ ജയചന്ദ്രൻ ഇലങ്കത്ത് അധ്യക്ഷതവഹിച്ചു. അരുൺ ഗോപി, എം.ആർ. ജയഗീത, കൗൺസിലർ എസ്. രാജ് മോഹൻ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അജിത്ത് കുരീപ്പുഴ, വർക്കിങ് ചെയർമാൻ എസ്.എം. ഷെറീഫ്, ട്രഷറർ എ. സഹീർ ഷാ, വലിയകാവ് ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി എസ്. ദിനേഷ് കുമാർ, അനന്തൻ എസ്. ദേവ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.