വെളിയം: മകളെ തിരികെകിട്ടുന്നതിന് സഹോദരിയുടെ വീടാക്രമിച്ച യുവാവ് അറസ്റ്റിൽ. കൊട്ടറ പ്ലാവിളവീട്ടിൽ രാധാകൃഷ്ണ(40)നെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരി അമ്പലംകുന്ന് പൊയ്കവിള കൈതയിൽ ശോഭനകുമാരിയുടെ വീടാണ് ആക്രമിച്ചത്. ഏഴ് വയസ്സുള്ള മകളോടുള്ള രാധാകൃഷ്ണെൻറ പെരുമാറ്റത്തിൽ ദുരൂഹത തോന്നിയ നാട്ടുകാർ കുട്ടിയെ ശോഭനയുടെ വീട്ടിൽ ഏൽപിക്കുകയായിരുന്നു. ഇത് ചോദിക്കാൻ ചെന്ന രാധാകൃഷ്ണന് മകളെ തിരികെ നൽകാൻ സഹോദരിയുടെ വീട്ടുകാർ വിസ്സമ്മതിച്ചതിനെ തുടർന്നാണ് അക്രമം നടത്തിയത്. മകളെ നിരന്തരം കുളിപ്പിക്കുകയും വീട്ടിൽ കെട്ടിയിടുകയും അമിതവത്സല്യം പ്രകടിപ്പിക്കുകയും ചെയ്തതാണ് നാട്ടുകാർ കുട്ടിയെ ഇയാളുടെ ബന്ധുവീട്ടിലേക്ക് മാറ്റാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. ഭാര്യ ഉപേക്ഷിച്ച ഇയാൾ അമിതമദ്യപാനിയാണെന്നും നിരവധിപേർ വീടുകളിൽ വരാറുണ്ടെന്നും മനസ്സിലാക്കിയാണ് നാട്ടുകാർ രംഗത്തുവന്നത്. ഇയാൾക്ക് ചെറിയ മാനസികപ്രശ്നമുണ്ടെന്നും പൊലീസ് പറഞ്ഞു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.