കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടണം-ജി. സുധാകരൻ തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് ആവശ്യമില്ലെന്നും ഇവയെല്ലാം അടച്ചുപൂട്ടണമെന്നും മന്ത്രി ജി. സുധാകരൻ. ഉദാരവത്കരണത്തിെൻറയും ക്രിമിനൽവത്കരണത്തിെൻറയും ജാതിയുടെയുമെല്ലാം വിഷവിത്തുകൾ വിതക്കുന്ന സ്വാശ്രയ സ്ഥാപനങ്ങൾ കേരളത്തിെൻറ പൊതുവിദ്യാഭ്യാസ മേഖലക്കും ഉന്നതവിദ്യാഭ്യാസമേഖലക്കും കളങ്കമായി മാറി. ഇത് തെൻറ വ്യക്തിപരമായ അഭിപ്രായമാണ്. തീരുമാനമായി വരാൻ കുറച്ച് സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒാൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (എ.-കെ.-പി.-സി.-ടി.-എ) വജ്രജൂബിലി സമ്മേളനത്തിെൻറ ഭാഗമായി ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സ്വാശ്രയ എൻജിനീയറിങ് മേഖല പരാജയപ്പെട്ടു. മെഡിക്കൽ മേഖലയും പരാജയപ്പെടുകയാണ്. ഇവിടെ നിന്നിറങ്ങുന്നവരിൽ കൊള്ളാവുന്ന ഡോക്ടർമാരില്ല. കാലത്തിന് അനുസരിച്ച് കോഴ്സുകൾ ഏർെപ്പടുത്തി നിലവിലെ ഗവൺമെൻറ് -എയിഡഡ് കോളജുകളെ സമ്പന്നമാക്കണം. ആവശ്യത്തിനനുസരിച്ച് സർക്കാർ കോളജുകൾ ആരംഭിക്കണം. പണമില്ലെന്ന പല്ലവി ഒഴിവാക്കണം. സർക്കാർ-എയിഡഡ് കോളജുകൾ മെച്ചപ്പെട്ടാൽ സ്വാശ്രയകോളജുകൾ സ്വയം അടച്ചുപൂട്ടുന്ന സ്ഥിതിയുണ്ടാകും. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തെറ്റായിരുന്നു-അദ്ദേഹം പറഞ്ഞു. ബി.െജ.പിയെ ആശയപരമായി സഹായിക്കുകയാണ് കേരളത്തിലെ കോൺഗ്രസ്. മാത്രമല്ല, ബി.ജെ.പിയുടെ ആശയം അവരെക്കാൾ ഭംഗിയായി കോൺഗ്രസ് പ്രസംഗിക്കുകയാണ്. സി.െഎ.എയുടെ പ്രചാരണ നിഘണ്ടുവിലെ കാര്യങ്ങൾ ചവച്ചുതുപ്പുകയാണ് കേരളത്തിലെ യുവ കോൺഗ്രസ് എം.എൽ.എമാർ. വിദ്യാർഥികളിൽ കൃത്യമായ ഫാഷിസ്റ്റ് വിരുദ്ധബോധ്യമുണ്ടാക്കണം. ഇപ്പോൾ പിടിക്കുന്ന കൊടിയിലൊന്നും കാര്യമില്ല. ആശയദൃഢതയില്ലാത്തവർ നാളെ ഏത് കൊടിയും പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.കെ.പി.സി.ടി.എ പ്രസിഡൻറ് പ്രഫ.എ.ജി. ഒലീന അധ്യക്ഷതവഹിച്ചു. മുല്ലക്കര രത്നാകരൻ എം.എൽ.എ, ഡോ.കെ.എൽ. വിവേകാനന്ദൻ, പ്രഫ.വി.എൻ. മുരളി, ഡോ. പ്രമോദ് വെള്ളച്ചാൽ എന്നിവർ പെങ്കടുത്തു. സമ്മേളനത്തിന് മുമ്പ് നഗരത്തിൽ പ്രകടനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.