ഹസൻ നയിക്കുന്ന 'ജനമോചനയാ​ത്ര' ഏപ്രിൽ ഏഴു മുതൽ

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ​െൻറ നേതൃത്വത്തില്‍ ഏപ്രിലിൽ സംസ്ഥാന പ്രചാരണജാഥ സംഘടിപ്പിക്കാന്‍ കെ.പി.സി.സി യോഗങ്ങളില്‍ തീരുമാനമായി. വർഗീയ ഫാഷിസത്തിനും അക്രമത്തിനും ജനദ്രോഹ ഭരണത്തിനുമെതിെരയാണ് യാത്ര. 'ജനമോചനയാത്ര' എന്ന് പേരിട്ടിരിക്കുന്ന യാത്ര ഏപ്രിൽ ഏഴു മുതൽ 26 വരെ നടക്കും. ഏഴിന് കാസർകോട്ട് എ.കെ. ആൻറണി യാത്ര ഉദ്ഘാടനം െചയ്യുമെന്ന് എം.എം. ഹസൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യാത്രയോടനുബന്ധിച്ച് അടുത്തടുത്തുള്ള രണ്ട് അല്ലെങ്കിൽ മൂന്ന് അസംബ്ലി മണ്ഡലങ്ങൾ ഒരുമിച്ച് പൊതുസമ്മേളനങ്ങൾ സംഘടിപ്പിക്കും. പാർട്ടി ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി ഫണ്ട് ശേഖരിക്കും. ഗാന്ധി സ്മൃതി സംഗമത്തി​െൻറ ഭാഗമായി 31ന് കൊച്ചിയിൽ 'അക്രമത്തിനും സ്ത്രീപീഡനങ്ങൾക്കും ലഹരി വ്യാപനത്തിനുമെതിരെ വനിതകൾ' എന്ന മുദ്രാവാക്യവുമായി സംഗമം സംഘടിപ്പിക്കും. കാര്‍ഷികോല്‍പന്നങ്ങളുടെ താങ്ങുവില പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഏപ്രിൽ നാലിന് സെക്രട്ടേറിയറ്റ് ഉപരോധിക്കും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ രണ്ടുദിവസത്തിനകം തീരുമാനിക്കും. വ്യാഴാഴ്ചത്തെ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ഇക്കാര്യം ചര്‍ച്ച ചെയ്യും. എ.ഐ.സി.സി ആയിരിക്കും സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എല്ലാ ലോക്‌സഭാ മണ്ഡലത്തിലും മുതിര്‍ന്ന നേതാവിന് ചുമതല നല്‍കിയിട്ടുണ്ട്. ബൂത്തുതലം വരെ ഇപ്രകാരം ചുമതല ഏൽപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.