തോൽവികൊണ്ട് ഇടതുപക്ഷെത്ത എഴുതിത്തള്ളാനാവില്ല -കോടിയേരി തിരുവനന്തപുരം: ത്രിപുരയിൽ നേമത്തെപ്പോലെ കൈപ്പത്തിയിലാണ് താമര വിരിഞ്ഞതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിജയവും പരാജയവും തെരഞ്ഞെടുപ്പുകളിൽ സ്വാഭാവികമാണ്. എന്നാൽ, വിജയത്തിെൻറ അഹങ്കാരത്തിൽ സി.പി.എമ്മുകാരെ മുഴുവൻ അമർച്ച ചെയ്യാൻ ബി.ജെ.പി അക്രമം അഴിച്ചുവിടുകയാണ്. ത്രിപുരയിലെ ബി.ജെ.പി അക്രമങ്ങളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ജില്ല കമ്മിറ്റി നടത്തിയ ജി.പി.ഒ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. ത്രിപുരയിലെ അക്രമങ്ങൾക്ക് ഗവർണർ സംരക്ഷണം ഒരുക്കുകയാണ്. ത്രിപുരയിൽ ആദ്യമായല്ല സി.പി.എം തോൽക്കുന്നത്. ത്രിപുര വിഭജിച്ചു പുതിയ സംസ്ഥാനം ഉണ്ടാക്കണമെന്നു പ്രഖ്യാപിച്ച് ചെറിയ ശതമാനം വോട്ടിെൻറ വ്യത്യാസത്തിലാണ് ബി.ജെ.പി വിജയിച്ചത്. ഇതിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ 36 ശതമാനത്തിലധികം വോട്ട് നേടിയ കോൺഗ്രസിന് ഇത്തവണ ഒന്നര ശതമാനമാണ് വോട്ട്. ബാക്കി വോട്ട് മുഴുവൻ ബി.ജെ.പി കൊണ്ടുപോയി. 36 ബി.ജെ.പി സ്ഥാനാർഥികൾ കോൺഗ്രസ് നേതാക്കളായിരുന്നു. ഒരു തോൽവികൊണ്ട് ഇടതുപക്ഷെത്ത എഴുതിത്തള്ളാൻ സാധിക്കില്ല. രണ്ടു വർഷം മുമ്പ് ത്രിപുര മാത്രമേ ഉള്ളൂവെന്നു ചിലർ പറഞ്ഞിരുന്നു. ഇപ്പോൾ കേരളം മാത്രമാണെന്നാണ് പറയുന്നത്. ലെനിെൻറയും തമിഴ്നാട്ടിൽ പെരിേയാരുടെയും അംബേദ്കറുടെയുമടക്കം പ്രതിമകൾ തകർക്കുകയാണ്. കേരളം മാറി ചിന്തിച്ചാൽ ആദ്യം ശ്രീനാരായണ ഗുരുവിെൻറ പ്രതിമയാകും തകർക്കുക. കേരളം കീഴടക്കാൻ ആർ.എസ്.എസിന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിേച്ചർത്തു. സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ, സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി.പി.െഎ ജില്ല സെക്രട്ടറി ജി.ആർ. അനിൽ, എം. വിജയകുമാർ, വി. ശിവൻകുട്ടി, സി. ജയൻബാബു, വി.കെ. മധു തുടങ്ങിയവർ സംസാരിച്ചു. എല്ലാ പ്രധാന കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.