അടുത്ത അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ മാർച്ച് അവസാനവാരം ^വിദ്യാഭ്യാസമന്ത്രി

അടുത്ത അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ മാർച്ച് അവസാനവാരം -വിദ്യാഭ്യാസമന്ത്രി കിളിമാനൂർ: 2018-19 അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ മാർച്ചിലെ അവസാന പ്രവൃത്തിദിവസം മുഴുവൻ വിദ്യാർഥികൾക്കും ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. കിളിമാനൂർ പേരൂർ എം.എം യു.പി സ്കൂളിനെ സമ്പൂർണ ഹൈടെക് സ്കൂളായി പ്രഖ്യാപിച്ച് സംസാരിക്കവേയാണ് മന്ത്രിയുടെ ഉറപ്പ്. പാഠപുസ്തകത്തോടൊപ്പം മുഴുവൻ കുട്ടികൾക്കുമുള്ള യൂനിഫോം മധ്യവേനലവധിക്കാലത്ത് വിദ്യാർഥികളിലെത്തിക്കും. കാഴ്ചയില്ലാത്ത കുട്ടികൾക്ക് ഇന്ത്യയിലാദ്യമായി പാഠപുസ്തകം 'ബ്രയ്ലി'യിൽ അച്ചടിക്കും. കാഴ്ചപരിമിതിയുള്ളവർക്കായി വലിയഅക്ഷരങ്ങളിൽ അച്ചടിച്ച പുസ്തകങ്ങളും കേൾവിശക്തിയില്ലാത്തവർക്ക് കണ്ട് പഠിക്കാനായുള്ള സംവിധാനവുമൊരുക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും ശാസ്ത്രീയ വിദ്യാഭ്യാസം എവിടെയെന്ന് ചോദിച്ചാൽ കേരളത്തിലെ പൊതുവിദ്യാലയങ്ങൾ എന്ന ഉത്തരം ലഭിക്കുകയെന്നതാണ് വിദ്യാഭ്യാസവകുപ്പി​െൻറ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.