വീട് കത്തിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ

നെടുമങ്ങാട്: ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട് തീയിട്ട കേസിലെ പ്രതി പൊലീസ് പിടിയിലായി. ആനാട് വടക്കേല കളപ്പുരവീട്ടിൽ ചിന്നൻ എന്ന സുരേഷിനെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ പതിനൊേന്നായോടെ വടക്കേല സ്വദേശി സ്റ്റീഫ​െൻറ വീട് തീയിട്ട് കത്തിച്ച കേസിലാണ് അറസ്റ്റ്. നെടുമങ്ങാട് നിന്നും ഫയർഫോഴ്‌സ് യൂനിറ്റെത്തിയാണ് പടർന്ന തീ കെടുത്തിയത്. ഏകദേശം രണ്ടരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിരുന്നു. പിടിയിലായ സുരേഷ് മുമ്പ് സ്ത്രീപീഡനക്കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.