കൊടിമൂട്ടിൽ ക്ഷേത്രോത്സവത്തിന് തുടക്കം

പാരിപ്പള്ളി: പതിനായിരങ്ങൾ ഇന്ന് കൊടിമൂട്ടിലമ്മക്ക് പൊങ്കാല സമർപ്പിക്കുന്നതോടെ പത്തുനാൾ നീളുന്ന കൊടിമൂട്ടിൽ ക്ഷേത്രോത്സവത്തിന് തുടക്കമാകും. വെള്ളി രാവിലെ 10ന് ക്ഷേത്ര മേൽശാന്തി പണ്ടാര അടുപ്പിൽ തീ തെളിക്കുന്നതോടെ പൊങ്കാല സമർപണത്തിന് തുടക്കമാകും. പൊങ്കാല സമർപ്പണത്തിനായി വിപുലമായ ഒരുക്കമാണ് പൂർത്തിയാക്കിയിട്ടുള്ളത്. ദേശീയപാത, മടത്തറ, പരവൂർ പാതയോരങ്ങൾ, ക്ഷേത്രം റോഡുൾപ്പെടെ ഇടറോഡുകൾ എന്നിവിടങ്ങളിൽ അടുപ്പുകൾ സജ്ജമാക്കിയതായി ട്രസ്റ്റ് സെക്രട്ടറി സനീഷ് അറിയിച്ചു. വൈകീട്ട് 3.30ന് കൊടിയേറ്റ് മാനേജിങ് ട്രസ്റ്റി ശിവദാസൻ നിർവഹിക്കും. രാത്രി എട്ടിന് മേജർസെറ്റ് കഥകളി. എല്ലാ ദിവസവും രാവിലെ അഞ്ചിന് ഗണപതിഹോമം, ഉച്ചക്ക് അന്നദാനം, വൈകീട്ട് ആറിന് പടുക്കസമർപ്പണം എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.