വേണാട് പ്യൂരിഫൈഡ് കുടിവെള്ളം വിപണിയിലേക്ക്

കൊല്ലം: കുറഞ്ഞ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കാൻ കൊല്ലം കോര്‍പറേഷനും കുടുംബശ്രീയുടെ മിത്രഗ്രൂപ്പും ചേര്‍ന്ന് വേണാട് പ്യൂരിഫൈഡ് കുടിവെള്ളം വിപണിയിലെത്തിക്കുന്നു. 25 രൂപക്ക് 20 ലിറ്റര്‍ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം മത്സ്യത്തൊഴിലാളികള്‍ക്ക് 24 മണിക്കൂര്‍ മീന്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള ഐസ് ബോക്‌സുകളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു. ദേശീയ നഗര ഉപജീവന ദൗത്യത്തി​െൻറ ഭാഗമായാണ് കോര്‍പറേഷന്‍ ഓഫിസ് പരിസരത്ത് കുടിവെള്ള പ്ലാൻറ് സ്ഥാപിച്ചത്. 25.5 ലക്ഷം രൂപയാണ് ചെലവ്. കുടുംബശ്രീയില്‍നിന്ന് തെരഞ്ഞെടുത്ത അഞ്ച് വനിതകളെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച മിത്ര ഗ്രൂപ്പിനാണ് നടത്തിപ്പി​െൻറ ചുമതല. 20 ലിറ്ററി​െൻറ കാനിനും ഡിസ്‌പെന്‍സറിനും 300 രൂപ മുന്‍കൂറായി അടച്ച് രജിസ്റ്റര്‍ ചെയ്യണം. കാന്‍ മാത്രം ലഭിക്കാന്‍ 180 രൂപയാണ് നിരക്ക്. മേയര്‍ വി. രാജേന്ദ്ര ബാബു അധ്യക്ഷത വഹിച്ചു. എം. നൗഷാദ് എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, സ്ഥിരം സമിതി അധ്യക്ഷരായ എം.എ. സത്താര്‍, ആനേപ്പില്‍ ഡി. സുജിത്ത്, ചിന്ത എല്‍. സജിത്ത്, വി.എസ്. പ്രിയദര്‍ശന്‍, ഷീബ ആൻറണി, ടി.ആര്‍. സന്തോഷ് കുമാര്‍, എസ്. ഗീതാകുമാരി, മറ്റ് കൗണ്‍സിലര്‍മാര്‍, കോര്‍പറേഷന്‍ സെക്രട്ടറി വി.ആര്‍. രാജു, അഡീഷനല്‍ സെക്രട്ടറി ആര്‍.എസ്. അനു, സി.ഡി.എസ് ജില്ല പ്രസിഡൻറ് ബീമ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.