മെഗാ മെഡിക്കൽ ക്യാമ്പ്

അഞ്ചാലുംമൂട്: നീരാവിൽ പ്രകാശ് കലാകേന്ദ്രം ആരോഗ്യവകുപ്പി​െൻറയും കോർപറേഷ​െൻറയും സഹകരണത്തോടെ 30ന് രാവിലെ 10 മുതൽ അലോപ്പതി, ആയുർവേദ, ഹോമിയോ വിഭാഗങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. സ്ത്രീജന്യരോഗങ്ങൾക്കും കുട്ടികൾക്കുമുള്ള പ്രത്യേകപരിശോധനയും ചികിത്സയും ഉണ്ടാകും. വിവിധരോഗങ്ങൾക്കുള്ള ലാബ് പരിശോധനയും തുടർചികിത്സയും രക്ത സമ്മർദം, ഇ.സി.ജി പരിശോധന, ജീവിതശൈലി രോഗനിർണയം സൗകര്യം സൗജന്യമായി ലഭ്യമാക്കും. പ്രകാശ് കലാകേന്ദ്രം ഒാഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പ് മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. ഫോൺ: 944730 4203, 9446850485. ശാസ്താംകോട്ട തടാകസംരക്ഷണം: മണ്ണ്സംരക്ഷണ വകുപ്പ് നുണ പ്രചരിപ്പിക്കുന്നു -സമരസമിതി ശാസ്താംകോട്ട: ജില്ല പഞ്ചായത്തിനെ ചതിയിൽപെടുത്തി കൊണ്ടുവന്ന വിവാദ തടാകസംരക്ഷണ പദ്ധതിയിലെ തടാകവിരുദ്ധ നീക്കങ്ങൾ ജനകീയ ഇടപെടലിൽ പാളിയതോടെ പദ്ധതി നടത്തിപ്പുകാരായ മണ്ണ്സംരക്ഷണ വകുപ്പ് അധികൃതർ നുണ പ്രചരിപ്പിക്കുകയാണെന്ന് ശാസ്താംകോട്ട തടാകസംരക്ഷണ സമരസമിതി. തടാകത്തിലെ ചളി കോരി വിൽക്കാനും തീരത്തെ കുന്നുകളിലെ മണ്ണിടിച്ച് കടത്താനും പദ്ധതിയെ മറയാക്കി ഇടനിലക്കാരായി വന്ന വകുപ്പ് വിലക്കെടുത്തവരെ ഇതിനായി ഉപയോഗിക്കുകയാണെന്ന് സമരസമിതി കൺവീനർ കെ. കരുണാകരൻപിള്ള പ്രസ്താവനയിൽ പറഞ്ഞു. തടാകത്തി​െൻറ നാശത്തിന് ആക്കംകൂട്ടുന്നതും കച്ചവട, അഴിമതി താൽപര്യങ്ങൾ ഉള്ളതുമായ പദ്ധതിക്കെതിരെ പ്രാരംഭത്തിൽ തന്നെ ജനാഭിപ്രായം ഉയർന്നതാണ്. ഈ വിഷയം സമിതി കലക്ടറുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തു. ഇതെല്ലാം അവഗണിച്ച് തടാകത്തി​െൻറ സംരക്ഷണക്കുന്ന് ഇടിച്ച് നിരത്തുന്നത് അടക്കമുള്ള പ്രവൃത്തികൾ തുടങ്ങുകയായിരുന്നു. മണ്ണ്സംരക്ഷണ വകുപ്പ് എത്ര അളവിൽ ഈ വികല പദ്ധതിയെ നുണപറഞ്ഞ് ന്യായീകരിക്കാൻ ശ്രമിച്ചാലും പ്രതിരോധം ഉയർത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.