പരീക്ഷാ ഫലപ്രഖ്യാപനം: വാർത്തകൾ വസ്​തുതവിരുദ്ധമെന്ന്​ സർവകലാശാല

തിരുവനന്തപുരം: കേരള സർവകലാശാലയുടെ പരീക്ഷാ ഫലപ്രഖ്യാപനവുമായി ബന്ധെപ്പട്ട് ആശങ്കകൾ ജനിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ വസ്തുതവിരുദ്ധമാണെന്ന് സർവകലാശാല അറിയിച്ചു. ഏപ്രിൽ 25ന് ആരംഭിക്കുകയും മേയ് 11ന് അവസാനിപ്പിക്കുകയും ചെയ്ത പരീക്ഷകളിൽ ബി.എസ്സി, ബി.കോം കോഴ്സുകളുടെ വൈവ/പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 18നാണ് പൂർത്തിയായത്. ഇതിൽ ബി.കോം പരീക്ഷാഫലം ജൂൺ 20നും ബി.എസ്സി ഫലം ജൂൺ 21നും ബി.എ ഫലം ജൂൺ 22നും പ്രസിദ്ധീകരിച്ചു. കേരളത്തിന് പുറത്ത് ഉപരിപഠന സാധ്യത അറിയിച്ച എല്ലാ വിദ്യാർഥികൾക്കും അവരുടെ അവസരം നഷ്ടപ്പെടാത്ത രീതിയിൽ തന്നെ കോൺഫിഡൻഷ്യൽ മാർക്ക് ലിസ്റ്റുകൾ യൂനിവേഴ്സിറ്റി ലഭ്യമാക്കി. പരീക്ഷാ മൂല്യനിർണയത്തിൽ യു.ജി.സി വരുത്തിയ മാറ്റങ്ങൾമൂലം അഞ്ചാം സെമസ്റ്റർ പരീക്ഷാഫലം വൈകിയെങ്കിലും ആറാം സെമസ്റ്ററിനൊപ്പം തന്നെ അവ പ്രസിദ്ധീകരിച്ചു. മുൻ കാലഘട്ടത്തിലേത് പോലെ പിശകുകൾ പരിഹരിക്കുന്ന മുറക്ക് അവ പ്രസിദ്ധീകരിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.