തിരുവനന്തപുരം: ഗോരക്ഷ എന്ന പേരിൽ പ്രതിരോധ പ്രവർത്തനം ശക്തമാണെങ്കിലും കുളമ്പുരോഗം തടയാനാകുന്നില്ല. ഗുരുവായൂർ ദേവസ്വം ഗോശാലയിൽ ഏതാനും പശുക്കൾ ചത്തുവെന്നാണ് പുതിയ വിവരം. എന്നാൽ, ഇത് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഗോശാലയിലും ദേവസ്വം ആന പരിപാലന കേന്ദ്രത്തിലും ഒരേ ഡോക്ടർ തന്നെയായതിനാൽ രോഗം പടരാൻ സാധ്യതയുണ്ടെന്നും ഇത് തടയാൻ പ്രോേട്ടാേകാൾ പാലിക്കണമെന്നും വനം വകുപ്പ് നിർദേശം നൽകി. മിക്ക ജില്ലകളിലും കുളമ്പുരോഗമുണ്ട്. എങ്കിലും 2003ലെ ഭീതിജനകമായ സാഹചര്യമില്ല. അന്ന് 2800ഒാളം കന്നുകാലികളാണ് ചത്തത്. 33,000 കാലികൾക്ക് രോഗം പിടിപെട്ടു. അന്ന് നാട്ടാനകൾക്കും രോഗം പിടിപെട്ടു. തുടർന്നാണ് ഗോരക്ഷ പദ്ധതിക്ക് തുടക്കമായത്. പ്രതിേരാധ കുത്തിവെപ്പ് നൽകിയിട്ടും രോഗം നിയന്ത്രിക്കാനാകാത്തത് വൈറസിലുണ്ടാകുന്ന പരിവർത്തനം കൊണ്ടാണെന്നാണ് വിശദീകരണം. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കന്നുകാലികളാണ് രോഗം പരത്തുന്നത്. കശാപ്പിനും വളർത്താനും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് കാലികളെ എത്തിക്കുന്നുണ്ട്. രോഗ പരിശോധനക്ക് അതിർത്തിയിൽ സംവിധാനമില്ല. പാൽ കുറയുമെന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി ചില ക്ഷീരകർഷകർ പ്രതിരോധ കുത്തിവെപ്പ് നൽകാൻ വിസമ്മതിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.