ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് അന്തസ്സുള്ള ജീവിതം സാധ്യമാക്കും -മന്ത്രി ശൈലജ

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട മുഴുവന്‍ ആളുകള്‍ക്കും അന്തസ്സുറ്റ ജീവിതം ലഭ്യമാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഇതിനായി വിവിധ മേഖലകളില്‍നിന്ന് സഹായം തേടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍ പഠിതാക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്-അഭയകേന്ദ്രം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അന്തസ്സോടെ അധ്വാനിക്കാന്‍ അടിസ്ഥാനപരമായി വിദ്യാഭ്യാസം വേണം. അക്ഷരം പഠിക്കാന്‍ അവസരം നിഷേധിക്കപ്പെട്ട ഇൗ വിഭാഗത്തിലുള്ളവര്‍ക്ക് നാല്, ഏഴ്, 10, പ്ലസ് ടു ക്ലാസുകളില്‍ തത്തുല്യ പരീക്ഷകള്‍ നടത്തി തുടര്‍വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന സാക്ഷരതാമിഷ​െൻറ നടപടി അഭിനന്ദനീയമാണ്. പല കുടുംബപശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ് ഇൗ വിഭാഗത്തില്‍പെട്ടവര്‍. ട്രാന്‍സ്ജെന്‍ഡറാണെന്നറിഞ്ഞപ്പോള്‍ വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെട്ടവരുണ്ട്. കുടുംബപരമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യാനും പൊതുസമൂഹം തയാറാവണം. സ്ത്രീകളെപ്പോലും രണ്ടാംതരം പൗരന്മാരായി കാണുന്ന സാമൂഹികാവസ്ഥ മാറണം. സര്‍ക്കാര്‍ രൂപം കൊടുത്ത ട്രാന്‍സ്‌ജെന്‍ഡര്‍ ബോര്‍ഡി​െൻറയും ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലി​െൻറയും പ്രവര്‍ത്തനം മുന്നോട്ടുപോകുെന്നന്നും മന്ത്രി പറഞ്ഞു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല, അസിസ്റ്റൻറ് ഡയറക്ടര്‍മാരായ ഡോ. ജെ. വിജയമ്മ, കെ. അയ്യപ്പന്‍ നായര്‍, കേരള ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍ സംസ്ഥാന പ്രോജക്ട് ഓഫിസര്‍ ശ്യാമ എസ്. പ്രഭ എന്നിവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.