അമിത് മീണ മികച്ച കലക്ടർ

തിരുവനന്തപുരം: അംഗൻവാടി മേഖലയില്‍ മികച്ച സേവനം കാഴ്ചെവച്ച കലക്ടര്‍, ജില്ല പ്രോഗ്രാം ഓഫിസര്‍, ശിശു വികസന പദ്ധതി ഓഫിസര്‍, അംഗന്‍വാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നിവര്‍ക്കുള്ള സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു. മികച്ച കലക്ടറായി മലപ്പുറം കലക്ടര്‍ അമിത് മീണയെ തെരഞ്ഞെടുത്തു. മികച്ച ജില്ല പ്രോഗ്രാം ഓഫിസറായി തൃശൂര്‍ ജില്ലയിലെ കെ.കെ. ചിത്രലേഖയെയും മികച്ച സി.ഡി.പി.ഒയായി നെടുമങ്ങാട് അഡീഷനല്‍ സി.ഡി.പി.ഒ ശൈലജ.എസ്.പിയെയും തെരഞ്ഞെടുത്തു. മികച്ച കലക്ടര്‍ക്ക് 25,000 രൂപ, ഐ.സി.ഡി.എസ് ജില്ല പ്രോഗ്രാം ഓഫിസര്‍ക്ക് 20,000 രൂപ, ശിശു വികസനപദ്ധതി ഓഫിസര്‍ക്ക് 15,000 രൂപ, സൂപ്പര്‍വൈസര്‍ക്ക് 10,000 രൂപ, അംഗന്‍വാടി വര്‍ക്കര്‍ക്ക് 7500 രൂപ, അംഗന്‍വാടി ഹെല്‍പ്പര്‍ക്ക് 5000 രൂപ എന്നിങ്ങനെയാണ് അവാര്‍ഡ് തുക. മികച്ച ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായി എം.എസ്. കലാവതി (തിരുവനന്തപുരം), ഗിരിജഭായി.എ (കൊല്ലം), ജയമോള്‍.കെ.കെ (പത്തനംതിട്ട), ഷീലദേവസ്യ (ആലപ്പുഴ), ജാസ്മിന്‍ (കോട്ടയം), റോസ്‌ലി ടി.എ (തൃശൂര്‍), വാസന്തി എസ് (പാലക്കാട്), ലാലിമാത്യു (ഇടുക്കി), മേരി.പി.എ (വയനാട്), പാത്തുമ സി. (മലപ്പുറം) ഷൈനി.കെ (കോഴിക്കോട്) പ്രസന്ന പറമ്പത്ത് (കണ്ണൂര്‍), ജ്യോതി പി. (കാസർകോട്) എന്നിവരെ തെരഞ്ഞെടുത്തു. മന്ത്രി കെ.കെ. ശൈലജയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. മികച്ച അംഗൻവാടി വര്‍ക്കര്‍മാര്‍, ഹെൽപ്പര്‍മാര്‍ എന്നിവരെയും ജില്ല തിരിച്ച് പ്രഖ്യാപിച്ചു. ശ്രീജ കെ.എസ്, ധർമ ശകുന്തള, രേണുക കുമാരി (തിരുവനന്തപുരം), ഗീതകുമാരി, രോഹിണി .ടി, ധന്യ .വി (കൊല്ലം), എന്നിവരെ മികച്ച അംഗന്‍വാടി വര്‍ക്കര്‍മാരായി തെരഞ്ഞെടുത്തു. മികച്ച അംഗൻവാടി ഹെൽപ്പര്‍മാർ: സുബൈദ ബീവി.എം, കെ.എം. അശ്വതി, ആര്‍. ഓമനയമ്മ (തിരുവനന്തപുരം), ശോഭന .എസ്, രേണുക .വി, അമ്പിളി. കെ (കൊല്ലം).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.