തിരുവനന്തപുരം: അടൂർ ഭാസി കൾചറൽ ഫോറം സംഘടിപ്പിച്ച ഇൻറർനാഷനൽ ഡോക്യുമെൻററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻററി സംവിധായകനുള്ള അവാർഡ് സനു കുമ്മിളിന്. നോട്ടു നിരോധനത്തെ തുടർന്ന് ജീവിതസമ്പാദ്യമെല്ലാം നഷ്ടപ്പെട്ട യഹിയ എന്ന സാധാരണക്കാരെൻറ ജീവിതകഥ പറഞ്ഞ 'ഒരു ചായക്കടക്കാരെൻറ മൻകി ബാത്' ആണ് മികച്ച സംവിധായകനുള്ള പുരസ്കാരം സനുവിന് നേടിക്കൊടുത്തത്. പതിനൊന്നാമത് ഇൻറർനാഷനൽ ഡോക്യുമെൻററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (ഐ.ഡി.എസ്.എഫ്.എഫ്.കെ)യിലെ ഡോക്യുമെൻററി മത്സരവിഭാഗത്തിലേക്കും ഒരു ചായക്കടക്കാരെൻറ മൻകി ബാത് തെരഞ്ഞെടുത്തിട്ടുണ്ട്. 'മാധ്യമം' കടയ്ക്കൽ ലേഖകനാണ് സനു. ഭാര്യ: നാഷ്മി. മകൾ: നെയ്റ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.