സംസ്ഥാന മാധ്യമ പുരസ്‌കാരം ജൂലൈ രണ്ടിന് മുഖ്യമന്ത്രി വിതരണംചെയ്യും

തിരുവനന്തപുരം: സ്വദേശാഭിമാനി കേസരി പുരസ്‌കാരവും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും ജൂലൈ രണ്ടിന് വൈകീട്ട് 4.30ന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണംചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. സ്വകാര്യ ചരിത്രരേഖ സർവേ തുടങ്ങി തിരുവനന്തപുരം: കമ്യൂണിറ്റി ആര്‍ക്കൈവ്‌സ് പദ്ധതിയുടെ ഭാഗമായുള്ള സ്വകാര്യ ചരിത്രരേഖാ സർവേ എല്ലാ ജില്ലകളിലും ആരംഭിച്ചതായി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ആര്‍ക്കൈവ്‌സ് വകുപ്പ് പുറത്തിറക്കുന്ന 'ചരിത്രാന്വേഷണത്തി​െൻറ നേര്‍ക്കാഴ്ച' ഡോക്യുമ​െൻററിയുടെ സ്വിച്ച്ഓണ്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരാധനാലയങ്ങള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, സ്വകാര്യവ്യക്തികളുടെ ഭവനങ്ങള്‍ എന്നിവിടങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള ചരിത്രരേഖകള്‍ കണ്ടെത്തുന്ന പ്രവര്‍ത്തനം ആരംഭിച്ചു. 70,000 വളൻറിയര്‍മാരാണ് സർവേക്ക് നേതൃത്വം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ഡോക്യുമ​െൻററിയുടെ സ്വിച്ച്ഓണ്‍ കർമം നടൻ ഇന്ദ്രന്‍സ് നിര്‍വഹിച്ചു. ഇന്ദ്രന്‍സിനെ മന്ത്രി പൊന്നാട അണിയിച്ചു. ആര്‍ക്കൈവ്‌സ് വകുപ്പ് ഡയറക്ടര്‍ പി. ബിജു അധ്യക്ഷത വഹിച്ചു. നൂറനാട് രാമചന്ദ്രനാണ് ഡോക്യുമ​െൻററി സംവിധാനം ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.