അഞ്ചല്‍ അസി.എൻജിനീയറുടെ ഓഫിസില്‍ അതിക്രമം

അഞ്ചല്‍: ഗ്രാമപഞ്ചായത്ത് അസി.എൻജിനീയറുടെ ഓഫിസില്‍ ഓവര്‍സിയര്‍ക്കെതിരെ സി.പി.ഐ പ്രാദേശിക നേതാവി​െൻറയും സംഘത്തി‍​െൻറയും അസഭ്യവര്‍ഷവും ഭീഷണിയും. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എ.ഇ ഓഫിസിലെത്തിയ സി.പി.ഐ പ്രാദേശിക നേതാവായ ഹാരിസും മൂന്നുപേരും ചേര്‍ന്ന്‍ വനിതാ ഓവര്‍സിയറെയും ഹെഡ് ക്ലര്‍ക്കിനെയും അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. ഫയലുകള്‍ നശിപ്പിക്കുകയും നഷ്ടമുണ്ടാക്കുകയും ചെയ്തതായും അസി. എന്‍ജിനീയര്‍ രചന അഞ്ചല്‍ പൊലീസില്‍ നൽകിയ പരാതിയിൽ പറയുന്നു. അഞ്ചല്‍ ഒറ്റത്തെങ്ങിലുള്ള കെട്ടിടത്തിന് നമ്പര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം സന്ദര്‍ശിക്കണമെന്ന ആവശ്യവുമായാണ് സംഘം എത്തിയത്. അസി. എന്‍ജിനീയര്‍ മുകളിലത്തെ നിലയിലെ പഞ്ചായത്ത് ഓഫിസിലായിരുന്നു. ഓവര്‍സിയറും ഹെഡ് ക്ലര്‍ക്കും മാത്രമാണ് അപ്പോൾ എ.ഇ ഓഫിസിലുണ്ടായിരുന്നത്. എന്നാല്‍, പഞ്ചായത്ത് പദ്ധതികളുടെ ടെൻഡര്‍ നടപടികളുടെ തിരക്കിലായതിനാല്‍ സ്ഥലം സന്ദര്‍ശനം അടുത്ത ദിവസത്തേക്ക് മാറ്റിവെക്കേണ്ടിവരുമെന്ന്‍ ഓവര്‍സിയര്‍ അറിയിച്ചു. തുടര്‍ന്നാണ് സംഘം അസഭ്യവര്‍ഷവും ഭീഷണിയും തുടങ്ങിയത്. ഒരു മാസം മുമ്പ് ഈ ഓഫിസില്‍ ചുമതലയേറ്റ തനിക്ക് ജോലിഭാരം കൂടുതലാണെന്നും നേരത്തെ രണ്ടു പേർ ജോലി ചെയ്തിരുന്നിടത്ത് ഒരാളേ ഉള്ളൂവെന്നും ഓവര്‍സിയർ പറഞ്ഞു. അഞ്ചൽ പൊലീസ് കേസെടുത്തു. വിഷയത്തില്‍ അഞ്ചല്‍, പൊലീസ് നടപടി സ്വീകരിക്കണമെന്ന്‍ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബി. സേതുനാഥ് ആവശ്യപ്പെട്ടു. ഹജ്ജ് പഠനക്ലാസ് ഓച്ചിറ: ഈ വർഷം ഹജ്ജിന് പോകുന്നവർക്കായുള്ള പഠനക്ലാസ് 30ന് രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടു വരെ പുത്തൻതെരുവ് ഹോട്ടൽ താസയുടെ കോൺഫറൻസ് ഹാളിൽ നടക്കും. അൽ ഹാഫിസ് അബ്ദുശ്ശുക്കൂർ അൽ ഖാസിമി ഉദ്ഘാടനം ചെയ്യും. ക്ലാസ് എം. സലാഹുദ്ദീൻ മദനി നയിക്കും. എസ്. ഇർഷാദ് സ്വലാഹി, അബ്ദുൽ വാഹിദ് അൽ ഖാസിമി എന്നിവർ പങ്കെടുക്കും. ഹജ്ജിന് പോകുന്നവർക്കും വരും വർഷങ്ങളിൽ പോകാൻ ഉദ്ദേശിക്കുന്നവർക്കും പങ്കെടുക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9447453500.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.