എൻ.എസ്​.എസുമായി കൈകോർക്കാൻ തയാർ -എൻ.എം.സി

കൊല്ലം: സാമൂഹികനീതി തേടി സുപ്രീംകോടതിയിൽ പോകുമെന്ന എൻ.എസ്.എസ് നിലപാട് സ്വാഗതാർഹമാണെന്ന് നാഷനൽ മുസ്ലിം കൗൺസിൽ (എൻ.എം.സി) സംസ്ഥാന പ്രതിനിധി സമ്മേളനം. ഇക്കാര്യത്തിൽ അവരോടൊപ്പം കൈകോർക്കാൻ തയാറാണെന്ന് എൻ.എം.സി വ്യക്തമാക്കി. ഭരണഘടന ഉറപ്പുനൽകിയ സാമൂഹികനീതി ഉറപ്പുവരുത്തുന്ന നയമായിരിക്കണം എൻ.എസ്.എസ് സ്വീകരിക്കേണ്ടത്. സ്വന്തം സമുദായത്തിന് മാത്രം സാമൂഹികനീതി മതിയെന്ന നിലപാടാണെങ്കിൽ അത് പിന്തിരിപ്പൻ നയമായിരിക്കും. എല്ലാ സമുദായങ്ങൾക്കും ജനസംഖ്യാനുപാതിക പ്രാതിനിധ്യം നൽകുന്നതിൽ അനുകൂല നിലപാട് സ്വീകരിക്കാൻ എൻ.എസ്.എസ് തയാറാണോയെന്ന് പ്രതിനിധിസമ്മേളനം ചോദിച്ചു. മുസ്ലിം സമുദായത്തിന് ലഭ്യമായ മെഡിക്കൽ സീറ്റ് തൽപരകക്ഷികൾക്ക് നൽകി സമുദായത്തെ വഞ്ചിച്ചവരെ നിയമത്തി​െൻറ മുമ്പിൽ കൊണ്ടുവരണം. പ്രതിനിധിസമ്മേളനം എൻ.എം.സി സംസ്ഥാന പ്രസിഡൻറ് എ. റഹിംകുട്ടി ഉദ്ഘാടനം ചെയ്തു. പോരുവഴി സലാം അധ്യക്ഷത വഹിച്ചു. ജെ.എം. അസ്ലം, പ്രഫ. അബ്ദുൽ സലാം, അഞ്ചൽ ഇബ്രാഹിം, എ.എ. ഷാഫി, എ.എ. ലത്തീഫ് മാമൂട്, അലിയാരുകുഞ്ഞ്, നെടുമ്പന ജാഫർ, എസ്. സലാഹുദ്ദീൻ, എ. ജൻങ്കീഷ്ഖാൻ, ഹുമയൂൺ കുഴിയാല, ഹംസത്ത് ബീവി, ഇ. ഐഷാബീവി, എ. സഫിയാബീവി, എം. മുംതാസ് ബീഗം, എസ്. ഷാഹിദ, എസ്. ഹക്കീമ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.