കാറും കെ.എസ്.ആർ.ടി.സിയും കൂട്ടിയിടിച്ച് പെൺകുട്ടി മരിച്ചു നാലുപേർക്ക് പരിക്ക്​

ചവറ: കാറും കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും കൂട്ടിയിടിച്ച് കാറിൽ യാത്ര ചെയ്ത പെൺകുട്ടി മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷനുസമീപം ചോയ്സിൽ മരിയ ജോസഫ് (11) ആണ് മരിച്ചത്. മരിയയുടെ പിതാവ് ജോസഫ് ഡാനിയൽ (47), മാതാവ് സോണിയ (36), സഹോദരൻ ജൊഹാൻ (ഒമ്പത്), സോണിയയുടെ മാതാവ് സാർലറ്റ് (61) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എല്ലാവരും തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച പുലർച്ച 5.40ന് ദേശീയപാതയിൽ ചവറ ബസ്സ്റ്റാൻഡിനു സമീപമാണ് അപകടം. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കാർ എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പരിക്കേറ്റവരെ ഹൈവേ പൊലീസി​െൻറയും ഫയർഫോഴ്സി​െൻറയും ആംബുലൻസുകളിലാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിൽ കഴിഞ്ഞ മരിയാ ജോസഫ് വൈകീട്ട് 5.30 ഓടെയാണ് മരിച്ചത്. ചവറ പൊലീസ് കേസടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.