കരുനാഗപ്പള്ളി: മത്സ്യബന്ധനവള്ളം മറിഞ്ഞ് കടലിൽ അകപ്പെട്ടവരെ കോസ്റ്റ് ഗാർഡും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ആലപ്പാട് ചെറിയഴീക്കൽ തിയറ്റർ ജങ്ഷന് സമീപമായിരുന്നു സംഭവം. മത്സ്യബന്ധനത്തിനിടെ വലകോരി നിൽക്കുമ്പോൾ ശക്തമായ തിരയിൽെപട്ട് വള്ളം മറിയുകയായിരുന്നു. ആര്യമോൾ എന്ന ഫൈബർ വള്ളമാണ് മറിഞ്ഞത്. മറ്റ് വള്ളങ്ങളിലെ തൊഴിലാളികളും അഴീക്കലിൽ നിന്നെത്തിയ കോസ്റ്റ് ഗാർഡും ഫയർഫോഴ്സും ചേർന്ന് വള്ളത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. വലയും എൻജിനുമുൾെപ്പടെ നാശനഷ്ടം സംഭവിച്ചതായി തൊഴിലാളികൾ പറഞ്ഞു. ഫയർസ്റ്റേഷൻ ഒാഫിസർ വിശി വിശ്വനാഥ്, അസി. സ്റ്റേഷൻ ഓഫിസർ സക്കറിയ അഹമ്മദ് കുട്ടി, ലീഡിങ് ഫയർമാൻ പി. മധു, ഫയർമാൻമാരായ ജി. സുനിൽ കുമാർ, മഹേഷ്, സന്തോഷ്കുറുപ്പ്, ഷിജി, അരുൺ, ഫ്രാൻസിസ്, സജു എസ്. സുനിൽകുമാർ, ഫയർമാൻ ഡ്രൈവർ വിജയകുമാർ, ബിനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.