കൊല്ലം: പുനലൂർ, കൊല്ലം-ഇടമൺ പാസഞ്ചർ തീവണ്ടികൾ നിർത്തലാക്കില്ലെന്ന് ദക്ഷിണ െറയിൽവേ ജനറൽ മാനേജർ ഉറപ്പ് നൽകിയതായി എൻ.കെ. േപ്രമചന്ദ്രൻ എം.പി അറിയിച്ചു. പാസഞ്ചർ തീവണ്ടികൾ നിർത്തലാക്കാനുള്ള നിർദേശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര െറയിൽവേ മന്ത്രി രാജൻ ഗോഹെയ്നിനെ നേരിൽ കണ്ട് നിവേദനം നൽകി. വിഷയം സംബന്ധിച്ച് നടപടി സ്വീകരിക്കാൻ കേന്ദ്രമന്ത്രി െറയിൽവേ ബോർഡിെൻറ പബ്ലിക് ഗ്രിവൻസ് എക്സിക്യൂട്ടിവ് ഡയറക്ടറെ ചുമതലപ്പെടുത്തി. അദ്ദേഹം, എൻ.കെ. േപ്രമചന്ദ്രൻ എം.പിയുടെ സാന്നിധ്യത്തിൽ ദക്ഷിണ െറയിൽവേ ജനറൽ മാനേജറുമായി ടെലിഫോണിലൂടെ ചർച്ച നടത്തി. കോർ സിസ്റ്റം ഇൻറഗ്രേഷന് കൊല്ലം പോസ്റ്റൽ ഡിവിഷനിൽ തുടക്കമായി കൊല്ലം: തപാൽ വകുപ്പിൽ നടപ്പാക്കുന്ന നൂതന സാങ്കേതിക വിദ്യാപരിഷ്കരണങ്ങളുടെ ഭാഗമായ കോർ സിസ്റ്റം ഇൻറഗ്രേഷന് കൊല്ലം പോസ്റ്റൽ ഡിവിഷനിൽ തുടക്കമായി. കൊല്ലം ഹെഡ് പോസ്റ്റ് ഓഫിസിൽ ഡയറക്ടർ ഓഫ് പോസ്റ്റൽ സർവിസ് സെയ്ദ് റഷീദ് ഉദ്ഘാടനം നിർവഹിച്ചു. തപാൽ ഓഫിസുകളുടെ ദൈനംദിന ഓഫിസ് പ്രവർത്തനങ്ങളിൽ സമൂലമായ മാറ്റം വരുത്തുംവിധമുള്ള അന്താരാഷ്ട്ര നിലവാരമുള്ള സോഫ്റ്റ് വെയറിൽ അധിഷ്ഠിതമായാണ് പരിഷ്കരണം നടപ്പാക്കുന്നത്. കൊല്ലം പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് എൽ. മോഹനൻ ആചാരി അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.