തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ കീഴിലുള്ള സ്കൂളുകളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു. അനുമോദന-പുരസ്ക്കാര വിതരണ ചടങ്ങ് ദേവസ്വം പ്രസിഡൻറ് എ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് അംഗം കെ. രാഘവൻ അധ്യക്ഷത വഹിച്ചു. ബോർഡ് അംഗം കെ.പി. ശങ്കരദാസ്, ദേവസ്വം കമീഷണർ എൻ. വാസു, ബോർഡ് സെക്രട്ടറി ജയശ്രീ എന്നിവർ സംബന്ധിച്ചു. മികച്ച വിജയം സ്വന്തമാക്കിയ വിദ്യാർഥികൾക്ക് മെമെേൻറായും കാഷ് അവാർഡും സർട്ടിഫിക്കറ്റുമാണ് ദേവസ്വം ബോർഡ് സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.