കൊല്ലം: പ്ലാസ്റ്റിക് നിര്‍മാര്‍ജനവും പരിസര ശുചീകരണവും ജൈവകൃഷിയും ലക്ഷ്യമിട്ട് 'ഗ്രീന്‍ കൊല്ലം, ക്ലീന്‍ കൊല്ലം' പദ്ധതി രൂപതയില്‍ നടപ്പാക്കുമെന്ന് കൊല്ലം രൂപത ബിഷപ് ഡോ. പോള്‍ ആൻറണി മുല്ലശ്ശേരി. കൊല്ലം പാസ്റ്ററല്‍ ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഇടവകകളെ പ്ലാസ്റ്റിക് മുക്തമാക്കും. അതോടൊപ്പം ഫലവൃക്ഷെത്തെകള്‍ നടുകയും പരിപാലിക്കുകയും ചെയ്യും. തീരദേശങ്ങളില്‍ പുറത്തുനിന്നുള്ള മാലിന്യം തള്ളുന്നത് പതിവായി മാറിയിട്ടുണ്ട്. മാലിന്യസംസ്കരണ പദ്ധതിയും രൂപത ആലോചിക്കുന്നുണ്ട്. പ്ലാസ്റ്റിക്കുകള്‍ റീസൈക്കിള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഇടവകകളില്‍ ബോധവത്കരണവും നടത്തും. ഗ്രീന്‍ ഗ്യാസ് സംവിധാനവും രൂപത മുന്നോട്ട് വെക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇടവക വികാരി നിയമനങ്ങള്‍ സുതാര്യമായാണ് നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. വികാരി ജനറൽ ഫാ. ബൈജു ജൂലിയാന്‍, ലത്തീന്‍കത്തോലിക്ക വനിതവിഭാഗം അധ്യക്ഷ ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, ഫാ. ജോര്‍ജ് റിബൈറോ, പ്രസ്‌ക്ലബ് സെക്രട്ടറി ജി. ബിജു, ജോര്‍ജ് എഫ്. സേവ്യര്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.