കെ.ആര്‍. മോഹനന്‍ സമാന്തരസിനിമയുടെ ശക്തനായ പ്രയോക്താവ് -മുഖ്യമന്ത്രി

തിരുവനന്തപുരം: സമാന്തരസിനിമയുടെ ശക്തനായ പ്രയോക്താവായിരുന്നു കെ.ആര്‍. മോഹനനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ചലച്ചിത്ര അക്കാദമി, ഭാരത് ഭവന്‍, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ എന്നിവര്‍ ചേര്‍ന്ന് ഭാരത്ഭവനില്‍ കെ.ആര്‍. മോഹന​െൻറ ആദ്യ ചരമവാർഷികദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സിനിമയെന്ന മാധ്യമത്തോട് എല്ലാവിധത്തിലും തികഞ്ഞ സത്യസന്ധത അദ്ദേഹം പുലര്‍ത്തി. സൗമ്യനായിരുന്നെങ്കിലും ചില കാര്യങ്ങളില്‍ കടുത്ത നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു. കച്ചവടസിനിമയോട് ഒരുതരത്തിലും പൊരുത്തപ്പെട്ടില്ല. സിനിമാരംഗത്തെ കഴിവ് മൂന്ന് സിനിമകളിലൂടെ അദ്ദേഹം തെളിയിച്ചു. ഒരുഘട്ടത്തില്‍ മാധ്യമരംഗത്തും പ്രവര്‍ത്തിച്ച് മികവ് തെളിയിച്ചു. ചലച്ചിത്ര അക്കാദമിയുടെ അമരക്കാരനായിരുന്നപ്പോഴും നല്ല സംഭാവന നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ചലച്ചിത്രവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, ഭാരത് ഭവന്‍ മെംബര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, ബീനാപോള്‍, വി.കെ. ജോസഫ് എന്നിവര്‍ പെങ്കടുത്തു. ഗൗരി ലങ്കേഷിനെക്കുറിച്ച് ദീപു സംവിധാനം ചെയ്ത 'നമ്മുടെ ഗൗരി' സിനിമാപ്രദര്‍ശനവും സംവാദവും സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.