തിരുവനന്തപുരം: ആർട്ട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തിൽ ക്രൈസ്റ്റ്നഗർ ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികൾക്കായി സൗജന്യ യോഗപരിശീലനപരിപാടി നടന്നു. െഎ.എസ്.ആർ.ഒയിലെ സീനിയർ സയൻറിസ്റ്റ് ഡോ. കെ. രാമചന്ദ്രെൻറ നിയന്ത്രണത്തിൽ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിെൻറ ഭാഗമായി നടന്ന സ്‌പെഷൽ പ്രോഗ്രാമിൽ സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളും പങ്കാളികളായി. പ്രിൻസിപ്പൽ റവ. ഫാ. കുര്യൻ ചാലങ്ങാടി, അസോസിയേറ്റ് എൻ.സി.സി ഓഫിസർ ഹസീന ദിലീപ്, സുബേദാർ ഉദ്‌ഗൻസിങ്, മിനികുമാരി, ശ്രീകല തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.