പ്രതിഷേധം ശക്​തമായി; സ്വകാര്യപ്രാക്​ടിസിന്​ ട്രേഡ്​ഫീസ്​ ഇൗടാക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നു

തിരുവനന്തപുരം: ഡോക്ടർമാരുടെ വീടുകളിലെ കൺസൾട്ടേഷൻ ഡി ആൻഡ് ഒ (ഡെയിഞ്ചറസ് ആൻഡ് ഒഫൻസിഫ്) ഷെഡ്യൂൾ പരിധിയിൽ ഉൾപ്പെടുത്തി ട്രേഡ്ഫീസ് ഈടാക്കാനുള്ള ശ്രമം കോർപറേഷൻ ഉപേക്ഷിക്കുന്നു. വീടുകളിൽ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നത് കച്ചവടമായി കണക്കാക്കരുതെന്ന് ആവശ്യപ്പെട്ട് കെ.ജി.എം.ഒ, ഐ.എം.എ തുടങ്ങിയ സംഘടനകൾ മേയറെ നേരിൽ കണ്ട് എതിർപ്പ് അറിയിച്ചതിനെ തുടർന്നാണ് തീരുമാനം പിൻവലിക്കാൻ തീരുമാനിച്ചത്. അതേസമയം പെട്ടിക്കച്ചവടക്കാരുടെ കാര്യം പരിഗണിച്ചില്ല. ഡോക്ടർമാരുടെ സേവനത്തെ വ്യാപാരമായി കണക്കാക്കാനാകില്ലെന്ന സുപ്രീംകോടതി വിധിയുൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു ഡോക്ടർമാർ കഴിഞ്ഞദിവസം രംഗത്തെത്തിയത്. ‌ഡോക്ടർമാർ ഒരുതരത്തിലും ഇത് അംഗീകരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇളവ് അനുവദിക്കാൻ ധാരണയായത്. വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോർപേറഷൻ 20 വർഷത്തിന് ശേഷം ഡി ആൻഡ് ഒ ഷെഡ്യൂൾപരിധിയിൽ വീടുകളിൽ പരിശോധന നടത്തുന്ന ഡോക്ടർമാരെ കൂടെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. നഗരത്തിലെ പെട്ടിക്കടക്കാരെ ഉൾപ്പെടെ ട്രേഡ് ലൈസൻസി​െൻറ ഭാഗമാക്കാനുള്ള തീരുമാനം കഴിഞ്ഞ കൗൺസിലിലാണ് പാസാക്കിയത്. അതേസമയം, പുതിയ ഷെഡ്യൂളിൽ എതിർപ്പുകളുണ്ടെങ്കിൽ അക്കാര്യം അറിയിക്കാമെന്നും ആശങ്കകൾ പരിഹരിച്ചശേഷമേ അന്തിമതീരുമാനമെടുക്കൂവെന്നും മേയർ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഡോക്ടർമാർ എതിർപ്പുമായി രംഗത്തെത്തിയത്. ഡോക്ടർമാർക്ക് പ്രതിവർഷം പരമാവധി 1000 രൂപയാണ് ലൈസൻസ് ഫീസായി ഈടാക്കാൻ തീരുമാനിച്ചിരുന്നത്. അതേസമയം മറ്റ് വ്യാപാര സ്ഥാപനങ്ങളെ ട്രേഡ് ഫീസി​െൻറ പരിധിയിൽ നിന്ന് ഒഴിവാക്കേെണ്ടന്നാണ് കോർപറേഷൻ തീരുമാനം. ക്ലിനിക്കുകൾക്ക് ഫീസ് ഈടാക്കുന്നത് തുടരും. നഗരത്തെ മൂന്നുമേഖലകളായി തിരിച്ച്, സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലത്തി​െൻറ പ്രാധാന്യം, വ്യാപാരത്തി​െൻറ സ്വഭാവം, വ്യാപാരത്തി​െൻറ തോത്, മുടക്കുമുതൽ എന്നിവ കണക്കാക്കിയാണ് ലൈസൻസ് ഫീസ് ഈടാക്കുന്നത്. എ സോണിൽ വരുന്ന വ്യാപാരങ്ങൾക്കാണ് കൂടുതൽ ലൈസൻസ് ഫീസ് നൽകേണ്ടിവരുക. ബി-സി സോണുകളിൽ വരുന്നവക്ക് ഫീസിൽ ആനുപാതികമായ കുറവുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.