തിരുവനന്തപുരം: മറ്റുള്ളവരുടെ പ്രയാസങ്ങൾ സ്വയം ഏറ്റെടുക്കലാണ് ഏറ്റവും വലിയ സേവനപ്രവർത്തനമെന്ന് ആർ.സി.സി ബ്ലഡ് ബാങ്ക് എച്ച്.ഒ.ഡി വിജയലക്ഷ്മി. ആർ.സി.സിയിലെ ഒാരോ കൂട്ടിരിപ്പുകാരും രക്തദാതാക്കളും അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും അവർ പറഞ്ഞു. സോളിഡാരിറ്റി ആർ.സി.സിക്ക് ഉപഹാരമായിനൽകിയ കസേരകൾ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ. 'ദൈവമാർഗത്തിൽ വെയിലേറ്റ് തണലേകാം' എന്ന കാമ്പയിെൻറ ഭാഗമായാണ് കസേരകളും അളവുതൂക്കയന്ത്രവും നൽകിയത്. ജില്ലപ്രസിഡൻറ് സക്കീർ നേമം അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.എ. നൗഷാദ് കസേരകൾ കൈമാറി. ജമാഅത്തെ ഇസ്ലാമി ജില്ലപ്രസിഡൻറ് എച്ച്. ഷഹീർ മൗലവി, ജില്ലസെക്രട്ടറി നഹാസ്, ആർ.സി.സി കൗൺസിലർ മനോജ് എന്നിവർ സംസാരിച്ചു. ജില്ലസമിതി അംഗങ്ങളായ ഷിഹാബ്, ഷബീർ പാലോട്, മുബാറക് ചാല, സമീർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.