ഏകദിനപഠന ക്യാമ്പ്

നെയ്യാറ്റിൻകര: കെ.എസ്.ടി.എ നെയ്യാറ്റിൻകര ഉപജില്ല ഏകദിന പഠനക്യാമ്പ് ഗവ. ടൗൺ എൽ.പി.എസിൽ നടന്നു. കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 'സമകാലീന രാഷ്ട്രീയം' എന്ന വിഷയത്തിൽ ബിജു പാറശ്ശാലയും സംഘടനാ രംഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ബി. ബിജുവും ക്ലാസെടുത്തു. സ്ത്രീ സുരക്ഷയും നിയമങ്ങളും എന്ന വിഷയം അവതരിപ്പിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ഒ.എസ്. നിഷ സംസാരിച്ചു. ക്യാമ്പ് കോഓഡിനേറ്റർ എം. ജോൺ ബായ്, സബ് ജില്ല സെക്രട്ടറി ടി. അജികുമാർ, ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എ.എസ്. ബെൻ റെജി, വി.ജെ. സാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.