കുളത്തൂപ്പുഴ–അഞ്ചൽ പാതയിൽ അപകടങ്ങൾ വർധിച്ചു

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ-അഞ്ചൽ പാതയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. ദിവസങ്ങൾക്ക് മുമ്പ് വാഹനാപകടമുണ്ടായ വളവിൽ കഴിഞ്ഞ ദിവസവും വാഹനം അപകടത്തിൽപെട്ടു. ശനിയാഴ്ച വൈകീട്ട് നാലരയോടെ അഞ്ചലിൽനിന്ന് കുളത്തൂപ്പുഴയിലേക്ക് വന്ന കാറാണ് തിങ്കൾക്കരിക്കത്തിനും ചന്ദനക്കാവ് ജങ്ഷനും ഇടയ്ക്കുള്ള വളവിൽ നിയന്ത്രണംവിട്ട് റോഡി​െൻറ എതിർവശത്തെ ഉണങ്ങിയ മരത്തിലിടിച്ചത്. മരത്തിലിടിച്ചതിനാൽ താഴ്ചയിലുള്ള വീട്ടിലേക്ക് കാർ പതിക്കുന്നത് ഒഴിവായി. വാഹനത്തിന് സാരമായ കേടുപാടുകൾ ഉണ്ടായെങ്കിലും യാത്രികൻ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ദിവസങ്ങൾക്ക് മുമ്പ് വനിത ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ചിരുന്നു. മാർത്താണ്ഡങ്കര, ഏഴംകുളം, പതിനൊന്നാംമൈൽ വളവുകളിലും കഴിഞ്ഞ ആഴ്ചകളിൽ നിരവധി വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. പാതയിലെ അമിതവേഗം നിയന്ത്രിക്കുന്നതോടൊപ്പം വളവുകളിൽ ബാരിക്കേഡ് സ്ഥാപിച്ച് വാഹനയാത്രികരുടേയും സമീപവാസികളുടേയും സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.