തിരുവനന്തപുരം: കേരള കോൺഗ്രസ്-എം മുന്നണിയിൽ മടങ്ങിവന്നതിന് ശേഷമുള്ള ആദ്യ യു.ഡി.എഫ് ഏകോപന സമിതി യോഗം തിങ്കളാഴ്ച ചേരും. രാജ്യസഭ സീറ്റ്ദാനം ഉയർത്തിയ തർക്കങ്ങൾക്കും കോൺഗ്രസിലെ ആരോപണ പ്രത്യാരോപണങ്ങൾക്കും ശേഷമാണ് യോഗം ചേരുന്നത്. കോട്ടയം ലോക്സഭാംഗത്വം ജോസ് കെ. മാണി രാജിവെച്ചതും ചർച്ച ചെയ്യും. രാജ്യസഭയിലേക്ക് പോകുന്നതിെൻറ ഭാഗമായാണ് ജോസ് കെ. മാണി രാജിവെച്ചത്. വൈകീട്ട് മൂന്നിന് പ്രതിപക്ഷനേതാവിെൻറ ഔദ്യോഗിക വസതിയായ കേൻറാണ്‍മെൻറ് ഹൗസിലാണ് യോഗം ചേരുന്നത്. നിയമസഭസമ്മേളനം അവസാനിക്കുന്നതിനാൽ സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുക്കം ആരംഭിക്കുന്നതിനുമാണ് യോഗം ചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.