സ്കൂൾ പരിസരത്തുനിന്ന് അഞ്ച് ഗ്രാം കഞ്ചാവുമായി കൗമാരക്കാരൻ പിടിയിൽ

പാറശ്ശാല: സ്കൂൾ പരിസരത്തുനിന്ന് അഞ്ച് ഗ്രാം കഞ്ചാവുമായി കൗമാരക്കാരനെ എക്സൈസുകാർ പിടികൂടി. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് പാറശ്ശാലയിലെ മാനേജ്മ​െൻറി​െൻറ കീഴിലുള്ള സ്വകാര്യ സ്കൂൾ പരിസരത്തുനിന്ന് അമരവിള എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന വ്യാപകമാകുെന്നന്ന പരാതിയെ തുടർന്നാണ് എക്സൈസ് സംഘം സ്ഥലെത്തത്തിയത്. പിടികൂടിയ കഞ്ചാവ് എവിടെനിന്ന് ലഭിച്ചെന്ന് കൗമാരക്കാരനെ ചോദ്യംചെയ്തുകൊണ്ടിരിക്കയാണെന്ന് എക്സൈസ് സംഘം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.