വര്‍ക്കല ബീച്ചില്‍ ഗ്രീന്‍ ബെല്‍റ്റ് നിര്‍മാണ പദ്ധതിക്ക് തുടക്കം

വര്‍ക്കല: പ്രകൃതിസ്‌നേഹികളുടെ കൂട്ടായ്മയായ പുനര്‍നവ ഭാരതി​െൻറ നേതൃത്വത്തില്‍ വര്‍ക്കല ബീച്ചില്‍ വൃക്ഷതൈകള്‍ നട്ട് ഗ്രീന്‍ ബെല്‍റ്റ് നിര്‍മിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. പാപനാശം കടല്‍ത്തീരത്ത് 15 അടി വ്യത്യാസത്തില്‍ നാല് കിലോമീറ്ററിലാണ് വൃക്ഷതൈ നട്ടത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ് ഉദ്ഘാടനം ചെയ്തു. പുനര്‍നവ ഭാരത് ചെയര്‍പേഴ്‌സണ്‍ സ്വാമി മുക്താനന്ദ അധ്യക്ഷത വഹിച്ചു. കടല്‍ത്തീരത്തിന് അനുയോജ്യമായ മരങ്ങളാണ് നട്ട് സംരക്ഷിക്കുന്നത്. വര്‍ക്കല എസ്.എന്‍ കോളജിലെ എന്‍.എസ്.എസ് വളൻറിയര്‍മാരും വിവിധ സ്‌കൂളുകളിലെ എന്‍.സി.സി കാഡറ്റുകളും തൈകള്‍ നട്ട് പദ്ധതിയില്‍ പങ്കാളികളായി. വിവിധ സംഘടനകള്‍ക്ക് വൃക്ഷതൈകളും വിതരണം ചെയ്തു. വര്‍ക്കല മോഹന്‍ദാസ് പരിസ്ഥിതി സൗഹൃദ മാജിക് ഷോ അവതരിപ്പിച്ചു. ശരണ്യ രാജയോഗ ക്ലാസെടുത്തു. പുനര്‍നവ ഭാരത് സെക്രട്ടറി മരിയന്‍ ഹെന്‍ട്രി, ശ്രീനാഥക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു. വാർഷികാഘോഷവും പൂർവ അധ്യാപക വിദ്യാർഥി സംഗമവും 24ന് നെടുമങ്ങാട്: പരുത്തിക്കുഴി ഗവ. എൽ.പി സ്കൂളിലെ വാർഷികാഘോഷവും പൂർവ അധ്യാപക വിദ്യാർഥി സംഗമവും 24ന്. 'ഓർമപുസ്തകം തുറക്കുമ്പോൾ' പരിപാടി രാവിലെ 9.30ന് ആരംഭിക്കും. വൈകീട്ട് നാലിന് പൊതുസമ്മേളനം ഡോ.എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്യും. ആഘോഷസമിതി ചെയർമാൻ എസ്. സുനിൽകുമാർ അധ്യക്ഷത വഹിക്കും. പൂർവ അധ്യാപകരെ ആദരിക്കൽ കെ.എസ്. ശബരീനാഥൻ എം.എൽ.എയും പൂർവ വിദ്യാർഥികളെ ആദരിക്കൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധുവും നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.