ഡി.വൈ.എഫ്.ഐ സമ്മേളനം

കുണ്ടറ: ഡി.വൈ.എഫ്.ഐ പെരിനാട് മേഖല സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ജി. ഗോപിലാൽ ഉദ്ഘാടനം ചെയ്തു. സിജോ ജോയി അധ്യക്ഷതവഹിച്ചു. ടി. സജീവ്, ടി. സമ്പത്ത്, നന്ദു, സി. സന്തോഷ്, പെരിനാട് പഞ്ചായത്ത് പ്രസിഡൻറ് എൽ. അനിൽ, സി.പി.എം കുണ്ടറ ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.എൽ.സജികുമാർ, വി. മനോജ്, ബി. ബൈജു, പയസ് എന്നിവർ സംസാരിച്ചു. പഠനോപകരണ വിതരണവും മികച്ച വിദ്യാർഥികൾക്ക് പുരസ്കാരവിതരണവും നടത്തി. ഡി.വൈ.എഫ്.ഐ കുഴിയം യൂനിറ്റ് വിദ്യാർഥികൾക്ക് വീടുകളിലെത്തി പഠനോപകണങ്ങൾ നൽകി. സി.പി.എം ബ്രാഞ്ച് സെക്രട്ടറി സതീശൻ ഉദ്ഘാടനം ചെയ്തു. രതീഷ്, മുരുകദാസ്, ആർ. രാഹുൽ, അജേഷ് എന്നിവർ സംസാരിച്ചു. ഇടമല കോളനി: ശോച്യാവസ്ഥ പരിഹരിക്കണം കുണ്ടറ: പേരയം ഇടമല വേടർ കോളനിയുടെ ശോച്യാവസ്ഥക്ക് അടിയന്തര പരിഹാരം കാണണമെന്ന് വേടർ മഹാസഭ അഡ്ഹോക്ക് കമ്മിറ്റി സെക്രട്ടറി ശാസ്താംകോട്ട മണി, സംസ്ഥാന സമിതി അംഗം ഇടവട്ടം ശിവാനന്ദൻ എന്നിവർ ആവശ്യപ്പെട്ടു. കോളനികളിലെ വീടുകൾ മുഴുവനും തകർന്നനിലയിലാണ്. കുടിവെള്ളവുമില്ല. സംരക്ഷണ ഭിത്തികളില്ലാത്തതിനാൽ അപകടവും പതിവാണ്. ശ്മശാനത്തിന് ചുറ്റുമതിലില്ലാത്തതിനാൽ ൈകയേറ്റവും നടക്കുന്നതായും അവർ ചൂണ്ടിക്കാണിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.