ചിറ്റാര്‍അണയില്‍ വീണ യുവാവ് മരിച്ചു

അരുമന: ചിറ്റാര്‍അണ-2ല്‍ വീണ യുവാവ് മരിച്ചു. കുലശേഖരം പൊന്‍മന സ്വദേശി രാജുവാണ്(30) മരിച്ചത്. ഞായറാഴ്ച ആറംഗസംഘത്തിനൊപ്പം അണയില്‍ കുളിക്കാന്‍ ഇറങ്ങിയ രാജു ഒരു ഭാഗത്ത് ചാടി മറുകരയില്‍ നിന്ന സുഹൃത്തുക്കളുടെ അടുത്തേക്ക് നീന്തി വരുമ്പോഴാണ് മുങ്ങിമരിച്ചത്. സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തിങ്കളാഴ്ച കുലശേഖരം അഗ്നിശമനസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.