എം.എൽ.എക്ക്​ പ്രത്യേക നിയമമില്ല-​ ലതിക സുഭാഷ്

അഞ്ചൽ: എം.എൽ.എക്ക് ഇവിടെ പ്രത്യേക നിയമങ്ങളില്ലെന്നും നിയമത്തിന് മുന്നിൽ തുല്യരാണെന്നുമുള്ള യാഥാർഥ്യം എല്ലാവരും ഉൾക്കൊള്ളണമെന്നും മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ്. അഞ്ചലിൽ കെ.ബി. ഗണേഷ്കുമാർ എം.എൽ.എ മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ഇരകളായ അഗസ്ത്യക്കോട് പുളിയത്ത് വീട്ടിൽ ഷീന പി.നാഥിനെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ഷീനക്കും കുടുംബത്തിനും എല്ലാവിധ സഹായവും നൽകും. പൊലീസ് പക്ഷപാതപരമായി പെരുമാറുകയാണെന്നും അവർ പറഞ്ഞു. മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് ബിന്ദു ജയൻ, സംസ്ഥാന ജന. സെക്രട്ടറി ലതാ സി.നായർ, ജില്ല ജനറൽ സെക്രട്ടറിമാരായ അന്ന എബ്രഹാം, ശ്യാമള സുഗതൻ, റഹുമത്ത് ദിലീപ്, പുനലൂർ നിയോജകമണ്ഡലം പ്രസിഡൻറ് ഗീത വടമൺ, അഞ്ചൽ മണ്ഡലം പ്രസിഡൻറ് എസ്. ഷീജ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മേബിൾ റോയി, സുബൈദ സക്കീർ ഹുസൈൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബി. സേതുനാഥ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.