കൊല്ലം: മിസോറം ഗവർണർ കുമ്മനം രാജശേഖരന് കൊല്ലം പൗരാവലി ചൊവ്വാഴ്ച സ്വീകരണം നൽകും. വൈകീട്ട് അഞ്ചിന് ആനന്ദവല്ലീശ്വരം വിദ്യാധിരാജ എൻ.എസ്.എസ് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സ്വീകരണത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. പഞ്ചവാദ്യമേള അകമ്പടിയോടെ സ്വീകരണവേദിയിലേക്ക് കുമ്മനത്തെ വരവേൽക്കും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ യോഗത്തിൽ പങ്കെടുക്കും. ചവറ പന്മന ആശ്രമത്തിലും മങ്ങാട് സദാനന്ദ ആശ്രമത്തിലും കുമ്മനം സന്ദർശനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.