മുൻ സർക്കാറ​ി​​െൻറ കാലത്ത്​ എട്ട്​ കസ്​റ്റഡി മരണങ്ങൾ, കണക്കു​നിരത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: കസ്റ്റഡി മരണങ്ങളില്‍ സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രതിപക്ഷത്തിന് മുൻ സർക്കാറി​െൻറ കാലത്തെ കസ്റ്റഡി മരണക്കണക്കുനിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കഴിഞ്ഞ സര്‍ക്കാറി​െൻറ കാലത്ത് എട്ട് കസ്റ്റഡിമരണങ്ങളാണ് നടന്നതെന്ന് രേഖകൾെവച്ച് മുഖ്യമന്ത്രി പറഞ്ഞു. പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ അലക്‌സ് പീറ്റര്‍, കുണ്ടറ പൊലീസ് സ്‌റ്റേഷനില്‍ ദീപു, പൊന്‍കുന്നം പൊലീസ് സ്‌റ്റേഷനില്‍ സജി ജോണ്‍, പുന്നപ്ര സ്‌റ്റേഷനില്‍ അഖിലേഷ്, ഗുരുവായൂര്‍ സ്‌റ്റേഷനില്‍ സെബാസ്റ്റ്യൻ, പൊന്നാനി സ്‌റ്റേഷനില്‍ ഗോപാലന്‍, ചങ്ങരംകുളം സ്‌റ്റേഷനില്‍ ഹനീഫ, തിരുവനന്തപുരം ആൻറിപൈറസി സെല്ലില്‍ അശോക് എന്നിവരാണ് കഴിഞ്ഞ സര്‍ക്കാറി​െൻറ കാലത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഒരു പൊലീസുകാരനെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇരകളായ മൂന്നുപേരുടെ കുടുംബങ്ങള്‍ക്ക് മാത്രമാണ് സഹായധനം നൽകിയത്. ദീപു, ഗോപാലന്‍, ഹനീഫ എന്നിവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപയാണ് സഹായം നല്‍കിയത്. ആശ്രിതർക്കാർക്കും സര്‍ക്കാര്‍ ജോലിയും നല്‍കിയില്ല. കെ. ദാസ​െൻറ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഈ സര്‍ക്കാറി​െൻറ കാലത്ത് എത്ര കസ്റ്റഡി മരണം നടെന്നന്ന പ്രതിപക്ഷ എം.എല്‍.എമാരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.