നെടുമങ്ങാട്: വഴയില-പഴകുറ്റി-നെടുമങ്ങാട് നാലുവരിപ്പാതയുടെ നിർമാണം ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കോൺഗ്രസ് നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നെടുമങ്ങാടിെൻറ വികസനത്തിന് ഉതകുന്ന സ്വപ്ന പദ്ധതിയായിട്ടാണ് നാലുവരിപ്പാതയെ കാണുന്നത്. ടൂറിസം വികസനത്തിനും മലയോര വാണിജ്യ പ്രോത്സാഹനത്തിനും പാത മുതൽക്കൂട്ടാകും. നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായിട്ടുള്ള ആശങ്കകൾ പരിഹരിക്കാൻ സർക്കാർ മുൻൈകയെടുത്ത് കലക്ടറുടെ മധ്യസ്ഥതയിൽ ചർച്ച നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. സി.പി.എം നേതാവും മുൻ എം.എൽ.എയുമായ എ. നബീസാ ഉമ്മാൾ റോഡ് നിർമാണത്തെക്കുറിച്ച് ഉയർത്തുന്ന ആശങ്കകൾ ജില്ല നേതൃത്വം ഇടപെട്ട് പരിഹരിക്കണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി എൻ. ബാജി, ബ്ലോക്ക് പ്രസിഡൻറ് എസ്. അരുൺകുമാർ, മണ്ഡലം പ്രസിഡൻറ് ടി. അർജുനൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.