തിരുവനന്തപുരം: പുതുച്ചേരി വാഹനനികുതി തട്ടിപ്പില്‍ സിനിമാ താരങ്ങളായ സുരേഷ്ഗോപിക്കും അമലാപോളിനുമെതിരെ കുറ്റപത്രം തയാറാക്കാൻ സർക്കാർ നിർദേശം. നികുതിയടച്ച് സംസ്ഥാനത്തേക്ക് രജിസ്‌ട്രേഷന്‍ മാറ്റാന്‍ അവസരം നല്‍കിയിട്ടും സുരേഷ്ഗോപി എം.പിയും അമലാ പോളും തയാറാകാത്തതോടെയാണ് കർശനനടപടി സ്വീകരിക്കാൻ സർക്കാറൊരുങ്ങുന്നത്. അതേസമയം നികുതി അടച്ച് രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റിയതിനാല്‍ ഫഹദ് ഫാസിലിനെതിരായ കേസ് ഒഴിവാക്കിയേക്കും. വ്യാജരേഖ ചമച്ച് നികുതിവെട്ടിക്കാന്‍ ശ്രമിച്ചെന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. പുതുച്ചേരിയില്‍ താമസക്കാരാണെന്ന് വ്യാജരേഖ ഉണ്ടാക്കിയാണ് ഇവര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. വാഹന ഡീലര്‍മാരും ഏജൻറുമാരും ഉൾപ്പെട്ടതാണ് തട്ടിപ്പെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. തങ്ങളുടെ വാടകവീടിെൻറ വിലാസത്തിലാണ് കാറുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് സുരേഷ്ഗോപിയും അമലാ പോളും അറിയിച്ചിരുന്നതെങ്കിലും വാടക ചീട്ട് ഹാജരാക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. പുതുച്ചേരിയില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്കെതിരെ വ്യക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചു. അതിനിടെ പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തവർക്ക് പിഴ നൽകാൻ ധനമന്ത്രി തോമസ് ഐസക് അവസരംനൽകി. നികുതി ക്രമപ്പെടുത്തിയാൽ നിയമനടപടിയിൽനിന്ന് ഒഴിവാക്കുന്ന പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചു. ഏപ്രിൽ 30നുള്ളിൽ കേരളത്തിലോടുന്ന ഈ വാഹനങ്ങളുടെ ഉടമകൾക്ക് നികുതി അടച്ച് കേസുകളിൽ നിന്നൊഴിവാകാമെന്നായിരുന്നു പ്രഖ്യാപനം. അതിനുശേഷവും നികുതി അടയ്ക്കാത്തവരുണ്ടെങ്കിൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ധനമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. ഇതിലൂടെ 100 കോടി രൂപയുടെ അധികവരുമാനമാണ് സർക്കാർ പ്രതീക്ഷിച്ചത്. എന്നാൽ അമലാ പോളും സുരേഷ്ഗോപിയും ഈ അവസരവും പ്രയോജനപ്പെടുത്തിയില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.