കുടുംബബന്ധങ്ങൾ നഷ്​ടമാവുന്നത്​ വലിയ പ്രതിസന്ധി -പ്രഫ. ചന്ദ്രമതി

കൊല്ലം: പഴയകാലത്തേതിൽനിന്ന് വ്യത്യസ്തമായി കുടുംബ ബന്ധങ്ങൾ നഷ്ടമാവുന്നത് സമൂഹത്തിലെ പ്രതിസന്ധിയാണെന്ന് കഥാകാരി പ്രഫ. ചന്ദ്രമതി. മാതാപിതാക്കൾക്ക് കുട്ടികൾ ശല്യമായി മാറുന്ന അവസ്ഥയുണ്ടാവുന്നു. വയോധികരായ മാതാപിതാക്കളെ മക്കൾ വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കുന്നതും പതിവായി. കവിയും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹ​െൻറ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കവി ചവറ കെ.എസ്. പിള്ള അധ്യക്ഷത വഹിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ, സാഹിത്യനിരൂപകൻ ഡോ. കെ. പ്രസന്നരാജൻ, പ്രസ് ക്ലബ് സെക്രട്ടറി ജി. ബിജു, പ്രഫ. എസ്. സുലഭ, ഡോ. ബി.സി. രാജേഷ്, പ്രഫ. ലതിക, എസ്. ഭാസുരചന്ദ്രൻ, എസ്. നാസർ, കെ. രവിവർമ, ഡി. സുധീന്ദ്രബാബു, റിട്ട. ഗവ. സെക്രട്ടറി ഷൈലാമണി, വിനീഷ് വി. രാജ്, േഡാ. അനന്തു മോഹൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.