അഞ്ചൽ: കെ.ബി. ഗണേഷ്കുമാർ എം.എൽ.എക്കെതിരായ പരാതിയിൽ ഉറച്ച് വീട്ടമ്മ. തന്നെയും മകനെയും എം.എൽ.എയും ഡ്രൈവറും ചേർന്ന് മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിക്കാരി അഞ്ചൽ പുലിയത്ത് വീട്ടിൽ ഷീന പി.നാഥ് ചവറ കോടതിയിൽ മജിസ്ടേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി. ജൂൺ 13ന് പകൽ ഒന്നരയോടെ അഗസ്ത്യക്കോട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരണവീട്ടിലേക്ക് പോകവെ എതിർദിശയിൽ വന്ന എം.എൽ.എയുടെ കാറിന് കടന്നുപോകാൻ ഇടം നൽകിയില്ലെന്ന് പറഞ്ഞുണ്ടായ തർക്കത്തെതുടർന്ന് എം.എൽ.എയും ഡ്രൈവറും ചേർന്ന് തന്നെയും മകനെയും മർദിക്കുകയും അസഭ്യം പറയുകയും ലൈംഗികച്ചുവയോടെ ആംഗ്യം കാട്ടി അവഹേളിക്കുകയും ചെയ്തെന്നാണ് വീട്ടമ്മയുടെ പരാതി. സംഭവം നടന്നയുടൻ അഞ്ചൽ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെെട്ടങ്കിലും നീതി ലഭിക്കുന്നില്ലെന്ന് കണ്ടാണ് പുനലൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്. ഇൗ പരാതിയുടെ തുടർനടപടിയുടെ ഭാഗമായാണ് മജിസ്ട്രേറ്റ് മുമ്പാകെ ഇന്നലെ രഹസ്യമൊഴിയെടുത്തത്. പരാതിയിൽ ഉന്നയിച്ച കാര്യങ്ങളിൽ ഉറച്ചുനിന്നാണ് വീട്ടമ്മ മൊഴി നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.