കെവിൻ വധക്കേസ്​: വിഷ്​ണുവി​െൻറ മൊബൈൽ കണ്ടെടുക്കാൻ കല്ലടയാറ്റിൽ നടത്തിയ ശ്രമം വിഫലം

പുനലൂർ: കെവിൻ വധക്കേസിലെ പ്രതി പുനലൂർ സ്വദേശി ഒബാമ എന്ന വിഷ്ണുവി​െൻറ മൊബൈൽ ഫോൺ കണ്ടെടുക്കാൻ അന്വേഷണസംഘം കല്ലടയാറ്റിൽ നടത്തിയ ശ്രമം വിഫലമായി. പ്രതിയുമായി ശനിയാഴ്ച വൈകീട്ടാണ് അന്വേഷണസംഘം പുനലൂരിലെത്തിയത്. മൊബൈൽ കല്ലടയാറ്റിലെ പുനലൂർ മുഹൂർത്തിക്കാവ് കടവിൽ ഉപേക്ഷിച്ചതായി പ്രതി ചോദ്യംചെയ്യലിൽ പറഞ്ഞിരുന്നു. ഫയർഫോഴ്സും നാട്ടുകാരിൽ ചിലരും ആറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും ഫോൺ കണ്ടെത്തിയില്ല. ആറ്റിൽ വെള്ളം കൂടുതലായതും ഇരുട്ട് പടർന്നതിനാലും ശനിയാഴ്ചയിലെ തിരച്ചിൽ നിർത്തിെവച്ചു. കേസിൽ പ്രതികളായ 14 പേരിൽ വിഷ്ണുവി​െൻറ ഒഴികെയുള്ള ഫോണുകൾ കണ്ടെടുത്തിരുന്നു. അടുത്തദിവസങ്ങളിലും തിരച്ചിൽ നടത്തുമെന്ന് പൊലീസ് പറഞ്ഞു. അന്വേഷണസംഘം ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി, പുനലൂർ എസ്.െഎ ജെ. രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.