തിരുവനന്തപുരം: നമ്മുടെ ഡാമുകളില്‍ ഭൂരിപക്ഷവും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്നതായതിനാല്‍ ഹൈഡല്‍ ടൂറിസം മെച്ചപ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡാം സേഫ്റ്റി ആസ്ഥാന മന്ദിരത്തിെൻറ നിര്‍മാണോദ്ഘാടനം പി.എം.ജി ജങ്ഷനുസമീപം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഡാമുകളുടെ സുരക്ഷക്കും പരിപാലനത്തിനും മുന്തിയ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമഘട്ടമലനിരയിലാണ് മിക്ക ഡാമുകളും. പല റിസര്‍വോയറുകള്‍ക്കും സമീപത്തായി പൂന്തോട്ടങ്ങള്‍, കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങള്‍ ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്. ബോട്ടിങ്, കുട്ടവഞ്ചി സഞ്ചാരം ഇങ്ങനെയുള്ള പദ്ധതികളും ഒരുക്കുന്നുണ്ട്. സൈക്ലിങ്, ട്രെക്കിങ് തുടങ്ങിയ സൗകര്യങ്ങളും ഹൈഡല്‍ ടൂറിസത്തോടനുബന്ധിച്ച് ഉണ്ടാക്കും. അണക്കെട്ടുകളെ നവീകരിച്ച് ആകര്‍ഷകമാക്കി സഞ്ചാരികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. പഴക്കമുള്ള അണക്കെട്ടുകളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഡാം സേഫ്റ്റി അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച്, 16 ഡാമുകള്‍, ബാരേജുകള്‍, റെഗുലേറ്ററുകള്‍ എന്നിവയുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഡ്രിപ് പദ്ധതിയുടെ (ഡാം റിഹാബിലിറ്റേഷന്‍ ആൻഡ് ഇംപ്രൂവ്മെൻറ് പ്രോഗ്രാം) ഭാഗമായി 360 കോടി രൂപ മുതല്‍മുടക്കിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഡാമുകളില്‍ നടക്കുന്നത്. ഡാം സുരക്ഷാ ആസ്ഥാനത്തിെൻറ നിര്‍മാണവും ഈ പദ്ധതിപ്രകാരമാണ്. രണ്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി മാത്യു ടി. തോമസ് അധ്യക്ഷത വഹിച്ചു. ജലവിഭവ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ടോം ജോസ്, ജലസേചനവകുപ്പ് ചീഫ് എൻജിനീയര്‍ കെ.എ. ജോഷി, ചീഫ് എൻജിനീയര്‍ പ്രോജക്ട് 2 ടി.ജി. സെന്‍, ഐ.ഡി.ആര്‍.ബി ചീഫ് എൻജിനീയര്‍ കെ.എച്ച്. ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡാം സുരക്ഷാ നിരീക്ഷണ സംവിധാനത്തിെൻറയും ഡാം ഇന്‍സ്ട്രുമെേൻറഷന്‍ സംവിധാനത്തിെൻറയും കേന്ദ്ര നിയന്ത്രണ യൂനിറ്റും ഡാം സുരക്ഷാ ഡയറക്ടറേറ്റും പുതിയ മന്ദിരം പൂര്‍ത്തിയാകുമ്പോള്‍ അതിൽ പ്രവര്‍ത്തിക്കും. 30 കോടി രൂപയാണ് അടങ്കല്‍ തുക. ജലവിഭവവകുപ്പിെൻറയും പൊതുമരാമത്ത് വകുപ്പിെൻറയും ഓഫിസുകളും ലൈബ്രറി, ഡോര്‍മിറ്ററി, കോണ്‍ഫറന്‍സ് ഹാള്‍, ട്രെയിനിങ് സെൻറര്‍, ക്വാളിറ്റി കണ്‍ട്രോള്‍ ലാബ് തുടങ്ങിയവയും ഈ മന്ദിരത്തിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.