ജനപ്രതിനിധിയാകണമെന്ന്​ മോഹിക്കുന്നത്​ മഹാപാപമാ​േണായെന്ന്​ ചെറിയാൻ ഫിലിപ്

തിരുവനന്തപുരം: അരനൂറ്റാണ്ടിലേറെ ജനമധ്യത്തിൽനിന്ന താൻ ഒരിക്കലെങ്കിലും ജനപ്രതിനിധിയാകണമെന്ന് മോഹിച്ചാൽ അത് മഹാപാപമാണോയെന്ന് ചെറിയാൻ ഫിലിപ്. ഫേസ്ബുക്കിലാണ് ചെറിയാ​െൻറ പരാമർശം. എളമരം കരീമിനെ സി.പി.എം രാജ്യസഭാ സ്ഥാനാർഥിയായി നിശ്ചയിച്ചപ്പോൾ അതിനെ വ്യംഗ്യമായി വിമർശിച്ച് രംഗത്തുവന്നിരുന്നു. ചെറിയാന് രാജ്യസഭാ സ്ഥാനാർഥിത്വം നൽകുമെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. രാജ്യസഭാ സ്ഥാനാർഥി നിർണയത്തിന് പിന്നാലെ, രണ്ടുതവണ പൂർത്തിയാക്കിയ എം.എൽ.എമാർക്കും എം.പിമാർക്കും വീണ്ടും സീറ്റ് നൽകരുതെന്ന ത​െൻറ ആവശ്യം കെ.പി.സി.സി തള്ളിയതിനെ തുടർന്നാണ് 2001ൽ ഏറ്റവുമധികം കാലം എം.എൽ.എ സ്ഥാനത്തിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ച് വീരമൃത്യു വരിച്ചെതന്ന് ചെറിയാൻ ഫലിപ് ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് എല്ലാ രാഷ്ട്രീയ കക്ഷികളിലെയും മുഖ്യപ്രശ്നം അധികാര കുത്തകയാണ്. ഒരേ ആളുകൾതന്നെ സംഘടനാ സ്ഥാനവും പാർലമ​െൻററി സ്ഥാനവും വഹിക്കുന്ന പ്രവണത അധികാര കുത്തകയുടെ വികൃതരൂപമാണെന്നും അദ്ദേഹം എഴുതി. ഇതാണ് വിവാദമായത്. ഇതിനുപിന്നാലെ ജനപ്രതിനിധികൾക്ക് തുടർച്ചയായി രണ്ടുതവണ അഥവാ പത്ത് വർഷം മാത്രം എന്ന തത്വം നടപ്പാക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.